സ്വന്തം ലേഖകന്‍: കുവൈത്തില്‍ നിന്നും കൊച്ചിയിലേക്കുള്ള ജസീറ എയര്‍വേയ്സിന്റെ ആദ്യ വിമാന സര്‍വീസ് ജനുവരി 18 ന്. ഉച്ചക്ക് 12.45ന് കുവൈത്തില്‍ നിന്നും പുറപ്പെട്ട് രാത്രി 8:10ന് കൊച്ചിയിലേക്ക് എത്തുന്ന രീതിയിലാണു സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.
തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളിലായി ആഴ്ചയില്‍ 4 സര്‍വീസുകളായിരിക്കും ഉണ്ടാവുകയെന്ന് വിമാന കമ്പനി അധികൃതര്‍ അറിയിച്ചു. എക്കണോമിക് ക്ലാസ് യാത്രക്കാര്‍ക്ക് 30 കിലോയും ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് 50 കിലോയുമാണു ലഗേജ് അലവന്‍സ് അനുവദിച്ചിരിക്കുന്നത്.
നവംബര്‍ 16ന് ഹൈദരബാദിലേക്കുള്ള സര്‍വീസ് ആരംഭിച്ചു കൊണ്ടാണ് ജസീറ എയര്‍വെയ്സ് ഇന്ത്യയിലേക്കുള്ള സര്‍വീസിന് തുടക്കം കുറിച്ചത്. ഇതിനു പുറമെ ജനുവരി 17 ന് അഹമ്മദാബാദിലേക്കും സര്‍വ്വീസ് ആരംഭിക്കുന്നതായും ജസീറ എയര്‍വെയ്സ് സിഇഒ രോഹിത് രാമചന്ദ്രന് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല