സ്വന്തം ലേഖകന്‍: ആഞ്ചലീന ജോളിയോടുള്ള ആരാധന അതിരു കടന്നു, പ്രിയതാരത്തെ പോലെയാകാന്‍ 50 പ്ലാസ്റ്റിക് സര്‍ജറി ചെയ്ത പത്തൊമ്പതുകാരിക്ക് സംഭവിച്ചത്. പത്തൊന്‍പതുകാരിയായ സഹര്‍ തബര്‍ ആണ് ആഞ്ജലീന ജോളിയെപ്പോലെയാകാന്‍ ശസ്ത്രക്രിയ ചെയ്ത് വിരൂപയായി തീര്‍ന്നത്. അന്‍പത് പ്ലാസ്റ്റിക് സര്‍ജറികള്‍ക്ക് ശേഷം തിരിച്ചെത്തിയ സഹറിനെ കണ്ട് നാട്ടുകാരും വീട്ടുകാരും ഞെട്ടുകയായിരുന്നു.
ഓരോ ശസ്ത്രക്രിയക്കുശേഷവുമുള്ള തന്റെ ചിത്രങ്ങള്‍ സഹര്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. തന്റെ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളുള്ള 325000 ചിത്രങ്ങളാണ് ഇവര്‍ പോസ്റ്റ് ചെയ്തത്. മെലിയുന്നതിനായി പട്ടിണിയും കിടന്നതോടെ ശരീരരൂപവും തിരിച്ചറിയാന്‍ കഴിയാത്ത വിധം മാറി.
എന്നാല്‍ ഇത് വെറും തട്ടിപ്പാണെന്നും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടാനുള്ള സഹറിന്റെ തന്ത്രമാണെന്നുമാണ് ചിലര്‍ പറയുന്നത്. മേയ്ക്ക്അപ് ചെയ്തുള്ള സഹറിന്റെ ചിത്രങ്ങളാണ് അവര്‍ സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്യുന്നതെന്നാണ് ഇവരുടെ വാദം. എന്നാല്‍ ആരോപണങ്ങള്‍ സഹര്‍ നിഷേധിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല