ലസ്റ്ററില്‍ നടന്ന മാറിക-വഴിത്തല സംഗമം വര്‍ണ്ണാഭമായി സമാപിച്ചു. സംഘാടകര്‍ മികവു പുലര്‍ത്തിയ ഈ സംഗമത്തില്‍ മുഖ്യ അതിഥിയായി നാട്ടില്‍ നിന്നും വന്ന മഠത്തിപറമ്പില്‍ ജോസഫും ഭാര്യയും പങ്കെടുത്തു. ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച പരിപാടികള്‍ വൈകിട്ട് 6 മണിയോടെ സമാപിച്ചു. മിഠായി പെറുക്കല്‍, സുന്ദരിക്ക് പൊട്ടുതൊടല്‍, കസേരകളി തുടങ്ങിയ കുട്ടികള്‍ക്കും വലിയവര്‍ക്കും വേണ്ടിയുള്ള പരിപാടികള്‍ ആകര്‍ഷകങ്ങളായിരുന്നു. വിഭവസമൃദ്ധമായ സദ്യയും സംഗമത്തിന് ഒരുക്കിയിരുന്നു.
തിരക്കുപിടിച്ച പ്രവാസി ജീവിതത്തിനിടയിലും യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ജന്മനാടിന്റെ സൗഹൃദം പങ്കുവയ്ക്കാന്‍ മാറിക-വഴിത്തലക്കാര് ഒത്തുകൂടിയിരുന്നു.ഗൃഹാതുരത്വം നിറഞ്ഞ ഈ സംഗമം കൂടുതല്‍ അര്‍ത്ഥവത്താക്കുന്നതിനും അംഗങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനും ഈ ഒത്തുചേരല്‍ കൊണ്ട് സാധിച്ചിരിക്കുന്നു. അടുത്തവര്‍ഷം കൂടുതല്‍ ആകര്‍ഷകമായ രീതിയില്‍ രണ്ടുദിവസത്തേ ടൂര്‍ പരിപാടിയോടുകൂടി നോര്‍ത്തേണ്‍ അയര്‍ലന്റില്‍ നടത്താന്‍ തീരുമാനത്തോടെയാണ് സംഗമം സമാപിച്ചത്.
ഈ സംഗമത്തിന്റെ വിജയത്തിന് പ്രവര്‍ത്തിച്ച ഷാജു കരിമ്പടക്കുഴി, ജോമോന് മഠത്താഞ്ചേരി, ജോര്‍ജ്ജ് കിഴക്കേക്കര, ദിനേശ് ചക്കാല എന്നിവരെ യോഗം അഭിനന്ദിച്ചു,
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല