സ്വന്തം ലേഖകന്‍: മലയാളികളെ വീണ്ടും ഞെട്ടിച്ച് ധോനിയുടെ കുഞ്ഞു സിവ, ഇത്തവണ പാടിയത് ‘കണികാണും നേരം’. അമ്പലപ്പുഴ ഉണ്ണികണ്ണനോട് നീ എന്ന ഗാനം ആലപിച്ച് ശ്രദ്ധനേടിയ ഇന്ത്യയുടെ മുന്‍ നായകന് മഹേന്ദ്രസിങ് ധോണിയുടെ മകള്‍ സിവ വീണ്ടുമൊരു മലയാള ഗാനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.
ഭക്തിഗാനമാണ് സിവ ഇത്തവണ ആലപിച്ചിരിക്കുന്നത്. ഒട്ടും സുഖമില്ല എങ്കിലും പാടുന്നു എന്ന വിവരണത്തോടെ സിവയുടെ ഇന്‍സ്റ്റാഗ്രാം വഴിയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. പാടുന്നതിനിടക്ക് ചുമക്കുന്നുമുണ്ട് കുഞ്ഞു സിവ. വീഡിയോ ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.
വിവിധ ഫേസ്ബുക്ക് പേജുകളില്‍ ഗാനം വന്‍ പ്രചാരമാണ് നേടുന്നത്. അമ്പലപ്പുഴ ഉണ്ണികണ്ണനോട് നീ എന്ന ഗാനം സിവ ആലപിച്ചപ്പോള്‍ മലയാളികള്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ആരാണ് ധോണിയുടെ മകള്‍ക്ക് മലയാളം ഗാനം പഠിപ്പിച്ച് കൊടുക്കുന്നതെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ചയും നടന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല