സ്വന്തം ലേഖകന്‍: പൊലീസ് സ്റ്റേഷനില്‍ ഔദ്യോഗിക വേഷത്തില്‍ പോലീസ് ഉദ്യോഗസ്ഥന്റെ തകര്‍പ്പന്‍ നൃത്തം, വീഡിയോ വൈറലായതോടെ അന്വേഷണത്തിന് ഉത്തരവിട്ട് പോലീസ് വകുപ്പ്. ഔദ്യോഗിക വേഷത്തില്‍ ബോളിവുഡ് ഗാനത്തിന് ചുവട് വെയ്ക്കുന്ന എഎസ്ഐയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അധികൃതര്‍ കടുത്ത നടപടിക്ക് മുതിര്‍ന്നത്.
ഹിരാപൂര്‍ എഎസ്ഐ കൃഷ്ണസദന്‍ മൊണ്ടാലാണ് സ്റ്റേഷനകത്ത് ഹിന്ദി ഗാനത്തിന് ചുവടുവെച്ചത്. വീഡിയോ പകര്‍ത്തിയ പൊലീസുകാരനും അന്വേഷണം നേരിടേണ്ടി വരും. പൊതുസമൂഹത്തിന്റെ മുന്നില്‍ പൊലീസിന്റെ പ്രതിച്ഛായ തകര്‍ക്കുന്ന നടപടിയാണ് എഎസ്ഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നാണ് മേലുദ്യോഗസ്ഥരുടെ കണ്ടെത്തല്‍.
ഇവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതായി കമ്മീഷണര്‍ ലക്ഷ്മി നാരായണ്‍ മീനയും വ്യക്തമാക്കി. ചിത്തരഞ്ജന് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകരോടൊപ്പം സന്തോഷം പങ്കിടുന്നതിനിടെയാണ് ഹിന്ദി ഗാനത്തിന് ഉദ്യോഗസ്ഥന് ചുവടുവെച്ചത്. സഹപ്രവര്‍ത്തകര്‍ കൈയ്യടിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല