സ്വന്തം ലേഖകന്‍: യുഎഇയില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് മൂല്യ വര്‍ധിത നികുതി ഏര്‍പ്പെടുത്താന്‍ യുഎഇ സര്‍ക്കാര്‍. ഇതോടെ നാട്ടിലേക്ക് പണമയക്കാനുള്ള ചെലവ് നേരിയ തോതില്‍ വര്‍ധിക്കും. യു.എ.ഇയില്‍നിന്ന് 1000 ദിര്‍ഹം വരെ അയക്കാന്‍ 16 ദിര്‍ഹമാണ് സേവന നിരക്ക്. 1000 ദിര്‍ഹത്തിന് മുകളിലുള്ള തുകയ്ക്ക് 22 ദിര്‍ഹമാണ് സര്‍വീസ് ചാര്‍ജായി ഈടാക്കുന്നത്.
പല എക്സ്ചേഞ്ചുകളിലും വ്യത്യസ്ത നിരക്കാണ് ഫിസായി ഈടാക്കുന്നത്. ഫീസിന്റെ അഞ്ചു ശതമാനം വാറ്റായി നല്‍കണമെന്ന തീരുമാനം വിനിമയത്തെ കാര്യമായി ബാധിക്കില്ലെന്നാണ് പണമിടപാട് സ്ഥാപനങ്ങളുടെ പ്രതീക്ഷ.
ജനുവരി മുതല്‍ ജൂണ്‍ വരെ യുഎഇയില്‍നിന്ന് വിദേശ രാജ്യങ്ങളിലേക്ക് 7800 കോടി ദിര്‍ഹം അയച്ചതായാണ് സെന്‍ട്രല്‍ ബാങ്കിന്റെ കണക്ക്. മുന്‍ വര്‍ഷം അയച്ചതിന്റെ 48.5 ശതമാനം വരുമിത്. 2016ല്‍ 16,080 കോടി ദിര്‍ഹമാണ് പ്രവാസികള്‍ സ്വന്തം നാടുകളിലേക്ക് അയച്ചത്. ഇന്ത്യയിലേക്കാണ് ഇതില്‍ കൂടുതലും എത്തിയത്. പാക്കിസ്ഥാന്, ഫിലിപ്പീന്‍സ്, ഈജിപ്ത്, ബ്രിട്ടന് എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല