സ്വന്തം ലേഖകന്‍: ജറുസലേം ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിക്കാനുള്ള നീക്കത്തിനെതിരെ ഒറ്റക്കെട്ടായി അറബ് ലോകം, ശക്തമായ പ്രതിഷേഷത്തെ തുടര്‍ന്ന് ട്രംപ് പ്രഖ്യാപനം മാറ്റിവെക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നീക്കം അപകടകരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് അറബ് ലീഗ് നേതാക്കള്‍ മുന്നറിയിപ്പ് നല്കി.
ജറുസലേമിനെ അംഗീകരിക്കുന്നതിന്റെ ഭാഗമായി യുഎസ് നയതന്ത്രകാര്യാലയം ടെല്‍ അവീവില്‍ നിന്ന് മാറ്റുകയാണ്. ഈ നീക്കം ലോകാത്തകമാനമുള്ള മുസ്ലിംകളെ പ്രകോപിപ്പിക്കുമെന്ന് സൗദി രാജാവ് സല്മാന് പറഞ്ഞു. തിങ്കളാഴ്ചയായിരുന്നു യു.എസ് എംബസി കിഴക്കന്‍ ജറൂസലമിലേക്ക് മാറ്റുന്ന കാര്യം പ്രഖ്യാപിക്കുമെന്ന് അറിയിച്ചത്. തീരുമാനത്തിന്റെ ദൂരവ്യാപക ഫലങ്ങളെ കുറിച്ച് ലോകനേതാക്കള്‍ ട്രംപുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നു.
തുടര്‍ന്ന് പ്രഖ്യാപനം ട്രംപ് താല്‍ക്കാലികമായി മാറ്റിവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. യുഎസ് നയതന്ത്രകാര്യാലയം ടെല്‍ അവീവില്‍ നിന്ന് ആറുമാസത്തേക്ക് ജറുസലേമിലേക്ക് മാറ്റുന്നതിനുള്ള അനുമതിയാണ് ട്രംപ് പ്രഖ്യാപിക്കേണ്ടിയിരുന്നത്. 1995 ഇതിനുള്ള നിയമം യുഎസ് കോണ്‍ഗ്രസ് പാസാക്കിയതാണ്. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്ന നടപടിയാണിത്.
ഇതു സംബന്ധിച്ച അന്തിമ തീരുമാനം എന്നാണെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കിയില്ലെങ്കിലും തീരുമാനവുമായി മുന്നോട്ടുപോകാനാണ് ട്രംപ് ഉദ്ദേശിക്കുന്നതെന്ന സൂചനയും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ നല്കി.ജറുസലേമിനെ തലസ്ഥാനമായി യുഎസ് അംഗീകരിച്ചാല്‍ മേഖലയില്‍ സമാധാനം സ്ഥാപിക്കാമെന്ന പ്രതീക്ഷ ഇല്ലാതാക്കുമെന്ന് അറബ് ലീഗ് തലവന്‍ അഹ്മദ് അബ്ദുള്‍ ഘെയിറ്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. യുഎസിന്റെ നീക്കം സമാധാന നീക്കങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നു ജോര്‍ദാനിലെ അബ്ദുള്ള രാജാവും ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല