സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ കണ്ണുകള്‍ ബ്രിട്ടന്റെ കിരീടാവകാശിയായ നാലു വയസുകാരന് ജോര്‍ജ് രാജകുമാരനു മേലും, ജോര്‍ജിന്റെ സ്കൂള്‍ സംബന്ധമായ വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ രഹസ്യമായി കൈമാറിയ ആള് കുടുങ്ങി. ജോര്‍ജിന്റെ വിവരങ്ങള്‍ ഓണ്‍ലൈന്‍ മെസേജിങ് ആപ്പ് ആയ ‘ടെലഗ്രാമി’ലൂടെയാണു കൈമാറിയ മുപ്പത്തിയൊന്നുകാരന് ഹുസ്നൈന്‍ റാഷിദാണ് പിടിയിലായത്.
റാഷിദിനെരെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതി ഭീകവാദ കുറ്റം ചുമത്തി.
നേരത്തേ, ഐഎസിന്റെ പുതിയ ഹിറ്റ്ലിസ്റ്റില് ജോര്‍ജ് രാജകുമാരനെയും ഉള്‍പ്പെടുത്തിയ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) പ്രചരിപ്പിച്ചിരുന്നു. വില്യം രാജകുമാരന്റെയും കെയ്റ്റ് മിഡ്ല്‍ടണിന്റെയും മകനായ ജോര്‍ജിന്റെ ചിത്രവും ലണ്ടനിലെ കുട്ടിയുടെ സ്കൂള്‍ വിലാസവുമാണ് റാഷിദ് രഹസ്യകേന്ദ്രത്തിലേക്ക് അയച്ചത്.
ഇക്കഴിഞ്ഞ നവംബര്‍ 22നാണ് ലങ്കാഷയറില്‍ വച്ച് റാഷിദ് അറസ്റ്റ് ചെയ്യപ്പെടുന്നത്. ഐഎസില്‍ ചേരുന്നതിനു വേണ്ടി ഇയാള്‍ സിറിയയിലേക്കു കടക്കാനൊരുങ്ങും മുന്‍പാണു പിടിയിലായതെന്നു പ്രോസിക്യൂഷന് വാദിച്ചു. തോക്കേന്തിയ ഭീകരന്റെ നിഴല്‍ ചിത്രത്തിനൊപ്പം ജോര്‍ജ് രാജകുമാരനെയും ചേര്‍ത്തുള്ള ഫോട്ടോ ആശങ്കയുളവാക്കുന്നതാണെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി.
‘സ്കൂള്‍ നേരത്തെ തുടങ്ങും’ എന്ന സന്ദേശവും ഒപ്പം സ്കൂളിന്റെ വിലാസവും സന്ദേശത്തില്‍ ചേര്‍ത്തിട്ടുണ്ട്. രാജകുടുംബത്തെപ്പോലും വെറുതെ വിടില്ലെന്ന ഭീഷണിയും ഫോട്ടോയോടൊപ്പമുണ്ട്.ഭീകരര്‍ക്ക് സന്ദേശങ്ങള്‍ കൈമാറുന്ന ശൃംഖലയിലെ ഒരു കണ്ണിയാണ് റാഷിദെന്ന് അന്വേഷണവിഭാഗം പറയുന്നു. യുകെയിലെ എല്ലാ സ്റ്റേഡിയങ്ങളുടെയും വിവരങ്ങളും റാഷിദ് കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. റാഷിദിനെ ഡിസംബര്‍ 20 വരെ റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല