സ്വന്തം ലേഖകന്‍: തങ്ങള്‍ നേരിട്ട ലൈംഗികാതിക്രമങ്ങള്‍ തുറന്നു പറഞ്ഞവര്‍ക്ക് ആദരം അര്‍പ്പിച്ച് ടൈം മാഗസിന്, ഈ വര്‍ഷത്തെ ടൈം പേഴ്സണ്‍ ഓഫ് ദി ഇയര്‍ ‘ദി സൈലന്‍സ് ബ്രേക്കേഴ്സിന്’. ലോകമെമ്പാടുമുള്ള ലൈംഗികാതിക്രമം നേരിട്ട് അത് തുറന്നു പറഞ്ഞ്വര്ക്ക് ദി സൈലന്‍സ് ബ്രേക്കേഴ്സ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് അംഗീകാരം നല്‍കിയത്.
ലൈംഗിക അതിക്രമങ്ങളെയും ചൂഷണങ്ങളെയും സഭ്യമല്ലാത്ത പെരുമാറ്റങ്ങളെയും തുറന്നു പറയുവാനും അത് അനുഭവിച്ചവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാനായും ഹോളിവുഡ് താരം അലീസ മിലാനോ തുടങ്ങിവച്ച മീ റ്റൂ കാന്പയിന് പിന്നീട് ലോകശ്രദ്ധ നേടിയിരുന്നു. തുടര്‍ന്ന് മീ റ്റൂ എന്ന ഹാഷ്ടാഗില് തുറന്നു പറച്ചില് ലോകമാകെ ആളിപ്പടരുകയും ചെയ്തു.
ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്സ്റ്റീന്, നടന് കെവിന് സ്പാസി എന്നിവര്‍ക്കെതിരേ നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ വിവാദം സൃഷ്ടിച്ചു. ചലച്ചിത്ര ലോകത്തെയടക്കം പല സ്ത്രീകളും തങ്ങള്‍ നേരിട്ട ലൈംഗികാതിക്രമങ്ങളെ പറ്റി തുറന്നു പറഞ്ഞു രംഗത്തു വന്നത് കോളിളക്കം സൃഷ്ടിച്ചിരുന്നു. ടൈമിന്റെ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ വര്‍ഷം പേഴ്സണ്‍ ഓഫ് ദി ഈയര്‍ ആയ ട്രംപിന് റണ്ണര്‍ അപ് സ്ഥാനവും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന് മൂന്നാം സ്ഥാനവും ലഭിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല