സ്വന്തം ലേഖകന്‍: ശീതയുദ്ധ കാലത്ത് ബ്രിട്ടീഷ് രാഷ്ട്രീയത്തെ ഇളക്കി മറിച്ച ചാരക്കഥയിലെ നായിക ക്രിസ്റ്റീന്‍ മാര്‍ഗരറ്റ് കീലര്‍ ഓര്‍മയായി. 75 വയസായിരുന്നു. ബ്രിട്ടനിലെ പ്രശസ്ത മോഡലുമായിരുന്നു ഒരു കാലത്ത് കീലര്‍. ഗുരുതരമായ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ലണ്ടനിലെ പ്രിന്‍സസ് റോയല്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
ശീതയുദ്ധകാലത്ത് ബ്രിട്ടനിലെ യുദ്ധകാര്യ മന്ത്രിയായിരുന്ന ജോണ്‍ പ്രൊഫ്യൂമോയുടെ രാജിക്കും തുടര്‍ന്ന് ഹാരോള്‍ഡ് മക്മില്ലന്റെ ടോറി മന്ത്രിസഭയുടെ പതനത്തിനും വഴിതെളിച്ച ലൈംഗികാപവാദ, ചാരവൃത്തിക്കേസിലെ നായികയെന്ന നിലയില്‍ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചയാളാണ് കീലര്‍. 1963ല്‍ നിശാക്ലബ്ബിലെ നര്‍ത്തകിയായിരുന്ന കീലറും ജോണ്‍ പ്രൊഫ്യൂമോയുമായുള്ള ബന്ധം ഏറെ വിവാദത്തിനിടയാക്കി.
സോവിയറ്റ് എംബസിയിലെ മിലിറ്ററി ഉദ്യോഗസ്ഥനുമായും കീലര്‍ക്ക് ബന്ധമുണ്ടെന്ന് വന്നതോടെ രാജ്യസുരക്ഷാ പ്രശ്നമായി വിഷയം മാറി. കീലറില്നിന്നു റഷ്യക്കാര്‍ രഹസ്യം ചോര്‍ത്തിയെന്ന വാദമുയര്‍ന്നപ്പോള്‍ കീലറും സംശയത്തിന്റെ നിഴലിലായി. കീലറുമായുള്ള ബന്ധത്തെക്കുറിച്ചു പാര്‍ലമെന്റില്‍ നുണ പറഞ്ഞെന്ന ആരോപണത്തെ തുടര്‍ന്നു പ്രൊഫ്യൂമോയ്ക്കു രാജിവയ്ക്കേണ്ടി വരികയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല