സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി മോദിയെ നീചനെന്ന് വിളിച്ചു; മണിശങ്കര്‍ അയ്യര്‍ കോണ്‍ഗ്രസിന്റെ പടിക്കു പുറത്ത്. ഗുജറാത്ത് തിരഞ്ഞെടുപ്പിന് ഒരുദിവസം മാത്രം ശേഷിക്കെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ പ്രധാനമന്ത്രിയെ നീചനെന്നു വിശേഷിപ്പിച്ച് വിവാദത്തില്‍ കുടുങ്ങിയത്. ഇതിനെതിരേ ബി.ജെ.പി.യും തുടര്‍ന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി നേരിട്ടും രംഗത്തെത്തിയതോടെ മണിശങ്കര്‍ അയ്യര്‍ മാപ്പുപറഞ്ഞ് തലയൂരാന്‍ ശ്രമിച്ചെങ്കിലും, അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തതായി കോണ്‍ഗ്രസ് അറിയിച്ചു.
പാറി പ്രാഥമികാംഗത്വത്തില്‍നിന്നാണ് അയ്യരെ സസ്പെന്‍ഡ് ചെയ്തത്. കൂടാതെ കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുടെ ‘ഗാന്ധിയന്‍ നേതൃത്വ’ത്തെയും, രാഷ്ട്രീയ എതിരാളിയോടുള്ള ബഹുമാനവുമാണ് ഈ നടപടി വ്യക്തമാക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ‘മോദി നീചനായ മനുഷ്യനാണ്. അദ്ദേഹത്തിന് സഭ്യതയില്ല. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവായിരുന്നു അംബേദ്കറുടെ കഴിവ് കണ്ടെത്തി അത് പ്രയോജനപ്പെടുത്തിയത്. അംബേദ്കറുടെ പേരിലുള്ള കേന്ദ്രം ഉദ്ഘാടനം ചെയ്യുമ്പോഴെങ്കിലും ഇത്തരം ദുഷിച്ച രാഷ്ട്രീയം പ്രയോഗിക്കുന്നതെന്തിനാണ്?’ എന്നായിരുന്നു അയ്യരുടെ വാക്കുകള്‍.
അവര്‍ക്കെന്നെ നീചനെന്ന് വിളിക്കാം. അതെ, ഞാന്‍ സമൂഹത്തിലെ ദരിദ്രവിഭാഗത്തില്‍ ജനിച്ചയാളാണ്. അവരുപയോഗിക്കുന്ന മോശം ഭാഷയ്ക്ക് ഗുജറാത്തിലെ ജനം മറുപടി നല്‍കുമെന്നും മോദി തിരിച്ചടിച്ചു. കോണ്‍ഗ്രസിന് ഒരു വ്യത്യസ്തസംസ്കാരവും പാരമ്പര്യവുമുണ്ട്. ‘പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്ത ശൈലിയെയും ഭാഷയെയും ഞാന്‍ അഭിനന്ദിക്കില്ല. അയ്യര്‍ മാപ്പുപറയുമെന്ന് ഞാനും കോണ്‍ഗ്രസും പ്രതീക്ഷിക്കുന്നു.’ എന്നായിരുന്നു വിവാദത്തില്‍ ഇടപെട്ട് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല