സ്വന്തം ലേഖകന്‍: കേള്‍ക്കാം, യൂട്യൂബില്‍ 2017 ല്‍ 300 കോടി പേര് കണ്ട പ്യൂര്‍ട്ടോറിക്കയുടെ അത്ഭുത ഗാനം. പ്യൂര്‍ട്ടോ റിക്കോയില്‍ നിന്ന് ലോകം കീഴടടക്കിയ വീഡിയോ ഡെസ്പാസീത്തോയായിരുന്നു കഴിഞ്ഞ മാസങ്ങളിലെ സമൂഹ മാധ്യമങ്ങളുടെ താളം. പ്യൂര്‍ട്ടോ റിക്കോയില്‍ ജനിച്ചു വളര്‍ന്ന ലൂയി ഫോണ്‍സി, എറിക്കാ എന്‍!ഡറിനൊപ്പം ചേര്‍ന്നെഴുതി ഈണമിട്ട് പാടിയ പാട്ടാണ് ഡെസ്പാസീത്തോ.
ഡാഡി യാങ്കിയാണ് പാട്ടില്‍ ഫോണ്സിയ്ക്കൊപ്പം അഭിനയിച്ചത്. നാട്ടിലെ ഒരു കുഞ്ഞു ബാന്‍!ഡിന്റെ സംഗീതം കേട്ടു വളര്‍ന്ന ഫോണ്‍സി ലോക സംഗീതത്തിന്റെ ചരിത്രത്തിലിടം നേടുമെന്ന് ആരും പ്രതീക്ഷിച്ചില്ല; ഫോണ്‍സി പോലും. ഇതുവരെ 450 കോടിയോളം ആളുകളാണ് ഈ ഗാനം യുട്യൂബ് വഴി വീക്ഷിച്ചത്.
പ്യൂര്‍ട്ടോ റിക്കോയുടെ പ്രകൃതി ഭംഗി നന്നായി ഉപയോഗിച്ചിരിക്കുന്ന പാട്ട് തരംമായത് രാജ്യത്തിന്റെ വിനോദ സഞ്ചാര മേഖലകളില്‍ തിരക്കു കൂടാനും കാരണമായി. അങ്ങണേ നാടിനെ രക്ഷിച്ച പാട്ടാണ് ഇപ്പോള്‍ ഡെസ്പാസീത്തോ. ഡെസ്പാസീത്തോ എന്ന വാക്കിന്റെ അര്‍ഥം പതിയെ എന്നാണ്. അമേരിക്ക ഉള്‍പ്പെടെയുള്ള 50ലേറെ രാജ്യങ്ങളുടെ ചാര്ട്ട്ബീറ്റിലാണ് ഈ പാട്ട് ഒന്നാമതെത്തിയത്.
പോയ വര്‍ഷം യുട്യൂബില്‍ ഏറ്റവുമധികം പ്രേക്ഷകരെ നേടിയ ഗാനം എന്നതിനപ്പുറം യുട്യൂബിന്റെ ചരിത്രത്തില്‍ ഒന്നാം സ്ഥാനത്തുളള സംഗീത വിഡിയോയും ഇതുതന്നെയാണ്. 200 കോടി പ്രേക്ഷകരെ ഏറ്റവുമധികം വേഗത്തില്‍ നേടിയ ഗാനം, യുട്യൂബില്‍ ആദ്യമായി 300 കോടി പ്രേക്ഷകര്‍ കണ്ട പാട്ട് എന്നീ റെക്കോഡുകളും ഡെസ്പാസീത്തോയുടെ പേരിലാണ്. പുറത്തിറങ്ങി ആറു മാസത്തിനുള്ളിലായിരുന്നു ഈ നേട്ടമെല്ലാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല