സ്വന്തം ലേഖകന്‍: പാക് ഭീകരര്‍ പാകിസ്താന്റെ ആത്മാര്‍ഥ സുഹൃത്തായ ചൈനയെ നോട്ടമിടുന്നു, ചൈനീസ് പൗരന്മാര്ക്ക് ജാഗ്രതാ നിര്‍ദേശവുമായി ചൈനീസ് സര്‍ക്കാര്‍. ചൈനപാക് സാന്പത്തിക ഇടനാഴിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു പാക്കിസ്ഥാനില്‍ കഴിയുന്ന ചൈനക്കാര്‍ക്കാണ് ഭീകരരില്‍നിന്നു ഭീഷണിയുള്ളത്.
ചൈനീസ് സംഘടനകള്‍ക്കും വ്യക്തികള്‍ക്കും എതിരേ ആക്രമണത്തിനു സാധ്യതയുണ്ടെന്നു വിവരം ലഭിച്ചതായി ഇസ്ലാമാബാദിലെ ചൈനീസ് എംബസി വെബ്സൈറ്റില്‍ നല്കിയ അറിയിപ്പില്‍ പറഞ്ഞു. തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കാനും വേണ്ടത്ര മുന്‍കരുതലെടുക്കാനും ചൈനീസ് പൗരന്മാരോട് എംബസി ആവശ്യപ്പെട്ടു.
സാന്പത്തിക ഇടനാഴിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുടെ സുരക്ഷയ്ക്കായി പ്രത്യേക സേനയെ നിയോഗിക്കുമെന്നു പാക്കിസ്ഥാന് ബെയ്ജിംഗിന് ഉറപ്പു നല്‍കിയിട്ടുണ്ട്. പാക്കിസ്ഥാനിലാകട്ടെ ചൈന വന്‍തോതില്‍ നിക്ഷേപവും നടത്തുന്നുണ്ട്. ഇന്ത്യയ്ക്കെതിരെയുള്ള തന്ത്രപ്രധാന നീക്കങ്ങളുടെ ഭാഗം കൂടിയാണ് ചൈനയ്ക്ക് പാക്കിസ്ഥാനിലെ പല നിര്‍മാണ പ്രവൃത്തികളും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല