സ്വന്തം ലേഖകന്‍: കാറ്റലോണിയയില്‍ ഡിസംബര്‍ 21 ന് പ്രാദേശിക തെരഞ്ഞെടുപ്പ്; സ്പാനിഷ് സര്‍ക്കാരിന്റെ ലാത്തി കൊണ്ടുള്ള അടിച്ചമര്‍ത്തലിനുള്ള മറുപടി ബാലറ്റ് പേപ്പറിലൂടെയെന്ന് കാറ്റലോണിയന്‍ നേതാവ്. കാറ്റലോണിയന്‍ ഇടതു ചായ്വുള്ള എസ്ക്വേറ റിപ്പബ്ലിക്കാന ഡി കാറ്റലൂണിയ പാര്‍ട്ടിയുടെ നേതാവ് റുഫിയാനാണ് സ്പാനിഷ് സര്‍ക്കാരിന് ബാലറ്റിലൂടെ മറുപടി നല്‍കുമെന്ന് പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പിന് മുമ്പായുള്ള അഭിപ്രായ സര്‍വേകളില്‍ റുഫിയാന്റെ പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കുമെന്നാണ് സൂചനകള്‍. പാര്‍ലമെന്റ് പിരിച്ചുവിട്ടും നേതാക്കളെ ജയിലിലടച്ചും നാടുകടത്തിയും സ്വാതന്ത്ര്യമെന്ന വികാരത്തെ സ്പാനിഷ് ഭരണകൂടം അടിച്ചമര്‍ത്തിയിട്ടും കാറ്റലോണിയന്‍ ജനത പിന്നോട്ടില്ല. അര ലക്ഷത്തോളം ആളുകളാണ് ഈ ആഴ്ച ബ്രസല്‍സിലെ തെരുവികളില്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട നേതാവ് കാര്‍ലസ് പുജെമോണ്ടിനെ കാണാനെത്തിയത്.
ഡിസംബര്‍ 21ന് കാറ്റലോണിയയില്‍ പ്രാദേശിക തെരഞ്ഞെടുപ്പ് നടത്താനാണ് സ്പെയിന് തീരുമാനിച്ചത്. കുറഞ്ഞദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനകം തന്നെ ആയിരക്കണക്കിന് കാറ്റലന്‍ ജനതയുടെ പിന്തുണ ഉറപ്പിച്ചതായി റുഫിയാന് അവകാശപ്പെട്ടു. സ്വയംഭരണം ആവശ്യപ്പെട്ട് ഒക്ടോബറിലെ ഹിതപരിശോധനയെ തുടര്‍ന്നാണ് കാറ്റലോണിയയും സ്പെയിനും തമ്മിലുള്ള ബന്ധം വഷളായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല