1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 10, 2017

സ്വന്തം ലേഖകന്‍: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ടത്തില്‍ 68% പോളിംഗ്, ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. കച്ച്, സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് എന്നിവിടങ്ങളിലെ 89 നിയമസഭ മണ്ഡലങ്ങളിലാണ് ശനിയാഴ്ച വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിംഗ് കുറവാണ്. 2012ല്‍ 71. 3 ആയിരുന്നു പോളിംഗ്.

അതേ സമയം, തെരഞ്ഞെടുപ്പിനിടെ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. വോട്ടിംഗ് യന്ത്രങ്ങള്‍ ബ്ലൂടുത്തുമായി ബന്ധിപ്പിച്ചുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പ്രധാനമന്ത്രി മോദിയും രാഹുല്‍ ഗാന്ധിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ പ്രചാരണം ഒപ്പത്തിനൊപ്പമായിരുന്നു.

കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ തകരാറിലായ എട്ട് ബൂത്തുകളിലെ വോട്ടിങ് യന്ത്രങ്ങള്‍ മാറ്റി സ്ഥാപിച്ചതായി തെരഞ്ഞെടുപ്പ്കമീഷന്‍ അറിയിച്ചു. വോട്ടിങ് യന്ത്രത്തെ സംബന്ധിച്ച കോണ്‍ഗ്രസ് ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രതികരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.