സ്വന്തം ലേഖകന്‍: യുഎസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഇന്ത്യന്‍ പെണ്‍കുട്ടി ഷെറിന് മാത്യൂസിന്റെ അന്ത്യവിശ്രമ സ്ഥാനം വെളിപ്പെടുത്തി പോലീസ്. ഡാലസിലെ ടൊറന്റൈന് ജാക്സന് മോറോ കല്ലറയിലാണ് ഷെറിന് അന്ത്യവിശ്രമം കൊള്ളുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മലയാളി ദമ്പതികളായ വെസ്ലി മാത്യൂസിന്റെയും സിനിയുടെയും വളര്‍ത്തുമകള്‍ ഷെറിനെ കലുങ്കിനടിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി ഏഴ് ആഴ്ചകള്‍ക്കു ശേഷമാണു സംസ്കാര സ്ഥലം പൊലീസ് വെളിപ്പെടുത്തുന്നത്.
ഏറെ ജനശ്രദ്ധയും മാധ്യമശ്രദ്ധയും നേടിയ സംഭവമായതുകൊണ്ടാണു സംസ്കാരസ്ഥലം ഇതുവരെ രഹസ്യമാക്കി വച്ചത്. കല്ലറയില്‍ ശിലാഫലകം സ്ഥാപിച്ചതിനു ശേഷം സംസ്കാര സ്ഥലം വെളിപ്പെടുത്താനായിരുന്നു കുടുംബാംഗങ്ങള്‍ക്കു താല്പര്യം.
കേസില്‍ അറസ്റ്റിലായ വെസ്ലി ദമ്പതികള്‍ ഇപ്പോള്‍ ജയിലിലാണ്.ശ്മശാനത്തിലെ ഇളകിയ മണ്ണില്‍ സ്ഥാപിച്ചിരിക്കുന്ന ശിലാഫലകത്തില്‍, ഷെറിന്റെ മുഴുവന്‍ പേരായ ഷെറിന് സൂസന് മാത്യൂസ് എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. ജീവിതകാലം 2014–17 എന്നു മാത്രം കുറിച്ചിരിക്കുന്നു. ജനനത്തീയതിയോ മരിച്ച തീയതിയോ ഇല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല