സ്വന്തം ലേഖകന്‍: യുഎസിലെ ചിക്കാഗോയില്‍ അജ്ഞാതന്റെ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ നില ഗുരുതരം. ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സയിലാണ്. ഹൈദരബാദ് സ്വദേശിയായ മുഹമ്മദ് അക്ബറിനാണ്(30) വെടിയേറ്റത്. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 8.45 ഓടെ ചിക്കാഗോ അല്‍ബനി പാര്ക്കിന് സമീപമാണ് സംഭവം.
സ്വന്തം കാറിനു സമീപത്തേക്ക് നടക്കുമ്പോഴാണ് അക്ബറിന് വെടിയേറ്റത്. ദെവ്രി സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ സിസ്റ്റം നെറ്റ്വര്‍ക്കിങ് ആന്റ് ടെലികമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ് അക്ബര്‍.
ഹൈദരാബാദിലെ ഉപ്പളയിലുള്ള കുടുംബം യു.എസിലേക്ക് പോകാന്‍ അടിയന്തര വിസക്കായി വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ്. നേരത്തെയും യു.എസില്‍ ഇന്ത്യക്കാര്‍ക്കെതിരെ വംശീയാതിക്രമങ്ങള്‍ നടന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല