സ്വന്തം ലേഖകന്‍: കനത്ത മഞ്ഞു വീഴ്ചയില്‍ വിറങ്ങലിച്ച് യുകെ, ജനജീവിതം താറുമാറാക്കി റോഡ്, റെയില്‍, വ്യോമ ഗതാഗതം തടസപ്പെട്ടു. സ്കൂളുകള്‍ പലതും അടച്ചു. ഉയര്‍ന്ന പ്രദേശങ്ങളില്‍ 11 അടി ഉയരത്തില്‍ മഞ്ഞ് വീണതായും റിപ്പോര്‍ട്ടുണ്ട്. ആര്‍ട്ടിക്കില്‍ നിന്നുള്ള ശീതക്കാറ്റ് യുകെയിലേക്ക് എത്തുന്നതാണ് കടുത്ത ശൈത്യത്തിനു വഴിവയ്ക്കുന്നത്. ജനങ്ങളോട് മുന്‍കരുതലെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യമാകമാനം ആംബര്‍ വെതര്‍ വാണിംഗ് പുറപ്പെടുവിച്ചിട്ടുണ്ട്. വെയില്‍സ്, മിഡ്ലാന്‍ഡ്സ്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, ഈസ്റ്റേണ്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ കടുത്ത മഞ്ഞുണ്ടാകുമെന്നാണ് മെറ്റ് ഓഫീസ് പ്രവചിച്ചിരിക്കുന്നത്. സാധാരണ ഇടങ്ങളില്‍ ഈ അവസരത്തില്‍ 10 സെന്റീമീറ്ററും ഉയര്‍ന്ന ഇടങ്ങളില്‍ 20 സെന്റീമീറ്ററും മഞ്ഞ് പെയ്തിറങ്ങുമെന്നാണ് മുന്നറിയിപ്പ്. സ്കോട്ട്ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, എന്നിവിടങ്ങളിലും മുന്നറിയിപ്പുണ്ട്.
കൂടാതെ ഇംഗ്ലണ്ടിന്റെയും വെയില്‍സിന്റെയും തെക്കന്‍ ഭാഗങ്ങളില്‍ കടുത്ത മഴയുണ്ടാകുമെന്നു മുന്നറിയിപ്പുണ്ട്. ഇതിന് പുറമെ മണിക്കൂറില്‍ 70 മൈല്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റുണ്ടാകുമെന്നും മെറ്റ് ഓഫീസ് റിപ്പോര്‍ട്ടില്‍ പറയുനു. മിക്കയിടങ്ങളിലും ഐസ് മൂടിക്കിടക്കുന്നതിനാല്‍ ഡ്രൈവര്‍മാര്‍ റോഡ് അപകടങ്ങളെക്കുറിച്ച് കരുതലെടുക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല