വര്‍ഗീസ് ഡാനിയേല്‍ (പി ആര് ഓ, യുക്മ):യുക്മ നാഷണല്‍ കമ്മറ്റി യു കെ യിലെ കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് പ്രവര്‍ത്തിക്കുന്നതിനായി രൂപീകരിച്ച ‘യുക്മ യൂത്ത്’ പ്രവര്‍ത്തന പഥത്തിലേക്ക്. യുക്മയുടെ സൗത്ത് വെസ്റ്റ് റീജിയന്റെ നേതൃത്വത്തിലും ഗ്ലോസിസ്റ്റര്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുമായി ജനുവരി മാസം ആറാം തീയതി ശനിയാഴ്ച രാവിലെ 09:30 മുതല്‍ വൈകിട്ട് 4 മണിവരെ കുട്ടികള്‍ക്കായി അക്കാദമിക് കരിയര്‍ വര്‍ക്ക് ഷോപ് സംഘടിപ്പിച്ചുകൊണ്ടാണ് ആദ്യ പരിപാടി.
ഇവിടെ ജീവിക്കുന്ന ഭൂരിപക്ഷം മാതാപിതാക്കള്‍ക്കും അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെപ്പറ്റി വലിയ ഉത്ഖണ്ഠയും ആകുലതയും ഉണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. കുട്ടികളുടെ അഭിരുചിക്കനുസൃതമായി പഠിക്കുവാനും നല്ല ജോലിനേടാനും കഴിയുന്ന നിരവധി കോഴ്സുകള്‍ ഇവിടെ ഉണ്ടന്നിരിക്കെ അക്കാദമിക് തലത്തിലെ അപര്യാപ്തതമൂലം പലരും കുട്ടികളെ മെഡിസിന് അല്ലെങ്കില്‍ എന്‍ജിനിയറിംഗ് എന്നിവ മാത്രം പഠിക്കുവാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിനാല്‍ കീ സ്റ്റേജ് രണ്ടു മുതല്‍ യൂണിവേഴ്സിറ്റി തലം വരെയുള്ള കുട്ടികളോടൊപ്പം അവരുടെ മാതാപിതാക്കള്‍ക്കും അറിവുപകര്‍ന്നുനല്‍കത്തക്ക രീതിയില്‍ ബ്രിട്ടിഷ് പാഠ്യ രീതിയെയും സാദ്ധ്യതകളെയും മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഒരു എഡ്യൂക്കേഷനല്‍ സെമിനാര്‍ നടത്തുവാനാണ് ഉദ്ദേശിക്കുന്നത് എന്ന് യുക്മ യൂത്തിന്റെ കോര്‍ഡിനേറ്റേഴ്സ് ആയ ഡോ. ബിജു പെരിങ്ങത്തറയും ഡോ. ദീപ ജേക്കബും അറിയിച്ചു.
യു.കെ യില്‍ താമസം ആക്കിയിരിക്കുന്ന ഏതു മലയാളി കുടുംബത്തിനും സെമിനാറില്‍ പങ്കെടുക്കാം. ആദ്യം രജിസ്ട്രര്‍ ചെയ്യുന്ന നൂറ് കുടുംബങ്ങള്‍ക്ക് മാത്രമേ സെമിനാറില്‍ പ്രവേശനം ഉണ്ടാവുകയുള്ളൂ. നിരവധി ആളുകള്‍ ഇതിനോടകം തന്നെ താത്പര്യമറിയിച്ച സ്ഥിതിക്ക് താല്പര്യമുള്ളവര് മുന്കൂടി പ്രവേശനം ഉറപ്പു വരുത്തേണ്ടതാണ്. കുട്ടികളുടെ ശോഭനമായ ഭാവി ആഗ്രഹിക്കുന്ന എല്ലാ മാതാ പിതാക്കള്‍ക്കും കുട്ടികളോടൊപ്പം ഈ സെമിനാറില്‍ പങ്കെടുക്കാം.
വിശദ വിവരങ്ങള്‍ക്ക് ബന്ധപെടേണ്ട നമ്പരുകള്‍
Tom Sankoorikkal +447865075048
GMA President
Manoj Venugopal 07575370404
GMA Secretary
Anil Thomas GMA Treasurer +447723339381
Varghese Cheriyan UUKMA Southwest President 07908544181
Padmaraj UUKMA Southwest secretary +447576691360
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല