സ്വന്തം ലേഖകന്‍: പറക്കുന്നതിനിടെ വിമാനത്തില്‍ പുക; ബ്രിട്ടീഷ് എയര്‍വേയ്സിന്റെ മുംബൈ ലണ്ടന്‍ വിമാനത്തിന് അസര്‍ബൈജാനില്‍ അടിയന്തിര ലാന്റിംഗ്. സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് അസര്ബൈജാന് തലസ്ഥാനമായ ബകുവിലെ വിമാനത്താവളത്തില്‍ വിമാനം അടിയന്തിരമായി ഇറക്കുകയായിരുന്നു.
വിമാനത്തിന്റെ ഫസ്റ്റ് ക്ലാസ് കാബിനില്‍ പുക കാണപ്പെട്ടതായി യാത്രക്കാരിലൊരാള്‍ ട്വീറ്റ് ചെയ്തു. എന്‍ജിനീയര്‍മാര്‍ പ്രശ്നം പരിശോധിച്ചുവരികയാണെന്നും യാത്രക്കാര്‍ക്കു നേരിട്ട തടസ്സത്തില്‍ ഖേദിക്കുന്നതായും എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു.
ഇറാന്റെ വ്യോമമേഖലയില്‍ വെച്ചാണ് തകരാര്‍ അനുഭവപ്പെട്ടത്. നേരത്തെ, മുംബൈയില്‍ നിന്ന് മൂന്നു മണിക്കൂര്‍ വൈകി കഴിഞ്ഞ ദിവസം വൈകിട്ട് 5.14ന് ആണ് വിമാനം പുറപ്പെട്ടത്. സംഭവം സ്ഥിരീകരിച്ചെങ്കിലും എന്താണ് തകരാര്‍ സംഭവിച്ചതെന്ന് വിമാന കമ്പനി അധികൃതര്‍ വെളിപ്പെടുത്തിയില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല