ബ്യൂണസ് ഏറീസ്: ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ സാമ്രാജ്യം ഇനി ഉറുഗ്വെക്ക് സ്വന്തം. അര്‍ജന്റീനയും ബ്രസീലും ഫുട്‌ബോള്‍ രാജാക്കന്‍മാരാകുന്നതിന് മുമ്പ് ആ പദം അലങ്കരിച്ച ഉറുഗ്വെ ഒരിടവേളക്കുശേഷം നഷ്ടപ്രതാപം വീണ്ടെത്തിരിക്കുകയാണ്.
കോപ്പയിലെ അവസാന പോരാട്ടത്തില്‍ പരഗ്വേയെ 3-0ത്തിന് തോല്‍പ്പിച്ചാണ് ഉറുഗ്വെയ് 43ാമത് കോപ്പ അമേരിക്ക കിരീടത്തില്‍ മുത്തമിട്ടത്. കോപ്പയില്‍ അര്‍ജന്റീനയ്‌ക്കൊപ്പം പങ്കിട്ട 14തവണ ജേതാക്കള്‍ എന്ന റെക്കോഡും ഉറുഗ്വെ മറികടന്നു.
ഉറുഗ്വെക്ക് വേണ്ടി ഫോര്‍ലാന്‍ രണ്ടും ലൂയിസ് സുവാരസ് ഒരു ഗോളും നേടി. മൂന്നു ഗോളും ആദ്യ പകുതിയിലാണ് പിറന്നത്. 1995നുശേഷം ഇതാദ്യമായാണ് ബ്രസീലും അര്‍ജന്റീനയും അടക്കിവാണിരുന്ന വന്‍കരയുടെ കിരീടാവകാശിയായി ഉറുഗ്വെ മാറുന്നത്.
പതിനൊന്നാം മിനിറ്റിലാണ് സുവാരസിന്റെ ഗോളിലൂടെ ഉറുഗ്വെ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. 41,44ാം മിനുറ്റുകളില്‍ ഫോര്‍ലാന്റെ ഗോളുകളിലൂടെ ഉറുഗ്വെ വിജയം ഉറപ്പാക്കി.
കളിയുടെ തുടക്കത്തില്‍ തന്നെ ഉറുഗ്വായ് സുവാരസിലൂടെ ലക്ഷ്യം കാണാനൊരുങ്ങിയതാണ്. എന്നാല്‍, പാരഗ്വായുടെ സ്ഥിരം രക്ഷകന്‍ ഗോളി വില്ലാര്‍ രക്ഷകനാവുകയായിരുന്നു. ഉറുഗ്വായ്ന്‍ മുന്നേറ്റത്തിന്റെ ഒരു ചെറു സൂചന മാത്രമായിരുന്നു ഈ മുന്നേറ്റം. ആദ്യ പത്ത് മിനിറ്റിനുള്ളില്‍ പത്തു കോര്‍ണര്‍ കിക്കുകളാണ് അവര്‍ നേടിയത്. ഇതിന്റെ അവസാനം അവര്‍ അര്‍ഹിച്ച ഗോള്‍ വലയിലെത്തിക്കുകയും ചെയ്തു.
41ാം മിനിറ്റില്‍ പരാഗ്വെയിന്‍ പ്രതിരോധത്തില്‍ നിന്ന് അരെവാലൊ റയോസ പിടിച്ചെടുത്ത പന്താണ് ഫോര്‍ലാന്റെ ആദ്യ ഗോളിന് വഴിവച്ചത്. മൂന്നു മിനിറ്റേ വേണ്ടിവന്നുള്ളൂ ഫോര്‍ലാനിലൂടെ തന്നെ ഉറുഗ്വായ് യുടെ അവസാന ഗോളും പിറന്നു.
പ്രാഥമിക റൗണ്ടില്‍ പെറുവിനോടും ചിലിയോടും സമനില വഴങ്ങിയ ഉറുഗ്വായ് മെക്‌സിക്കോയെ തകര്‍ത്താണ് ക്വാര്‍ട്ടറിലെത്തിയത്. അവസാന എട്ടില്‍ അവര്‍ ഷൂട്ടൗട്ടില്‍ അവര്‍ മറികടന്നതാകട്ടെ അര്‍ജന്റീനയെയും. പിന്നീട് പെറുവിനെ കീഴ്‌പ്പെടുത്തി അവര്‍ പാരഗ്വായ്‌ക്കെതിരായ കലാശപ്പോരാട്ടത്തിനും യോഗ്യത നേടി. ഇക്കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോളിന്റെ സെമിയിലാണ് ഉറുഗ്വായ് തോറ്റത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല