സ്വന്തം ലേഖകന്‍: ലൈംഗിക ആരോപണങ്ങളില്‍ മുങ്ങി നില്ക്കുന്ന ഹാര്‍വി വെയ്ന്‍സ്റ്റെയ്നെതിരെ പുതിയ പീഡന ആരോപണവുമായി ഹോളിവുഡ് നടി സല്‍മ ഹയേക്ക്. ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് നടി ഒട്ടേറെ ലൈംഗിക ആരോപണങ്ങളിലെ വിവാദ നായകനായ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയ്നെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
വെയ്ന്സ്റ്റെയ്ന് നിര്‍മിച്ച ഫ്രിദ എന്ന ചിത്രത്തില്‍ അഭിനയിക്കവേ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും എതിര്‍ത്തപ്പോള്‍ വധഭീഷണി മുഴക്കിയെന്നും സല്‍മ ലേഖനത്തില്‍ ആരോപിക്കുന്നു. വെയ്ന്‍സ്റ്റെയ്നെ ചെകുത്താനെന്നു വിശേഷിപ്പിച്ച നടി, അയാളുടെ ഭീഷണിയെ തുടര്‍ന്നു പൂര്‍ണനഗ്നയായി അഭിനയിക്കേണ്ടി വന്നുവെന്നും ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ ആരോപിച്ചു.
വെയ്ന്സ്റ്റീന് ബന്ധമില്ലാത്ത തന്റെ ചിത്രങ്ങളുടെ സെറ്റിലും അയാള്‍ എത്തിയിരുന്നുവെന്നും താമസിക്കുന്ന ഹോട്ടലുകളിലെത്തി ശല്യം ചെയ്തുവെന്നും സല്‍മ ആരോപിച്ചു. തന്നെ ഓറല്‍ സെക്സിന് നിര്‍ബന്ധിച്ച അയാള്‍ താന്‍ നഗ്നയായി ഷവറില്‍ കുളിക്കുന്നതും നഗ്നയായി മറ്റൊരു സ്ത്രീയോടൊപ്പം കിടക്കുന്നത് കാണണമെന്നും പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ നിഷേധിക്കുമ്പോള്‍ വെയ്ന്‍സ്റ്റീന്റെ വിധം മാറുമായിരുന്നുവെന്നും സല്‍മ വെളിപ്പെടുത്തുന്നു.
സിനിമ ഇന്‍ഡസ്ട്രിയില്‍ സ്ത്രീ പുരുഷ സമത്വം ഉണ്ടാകുന്നത് വരെ ഇത്തരം ചൂഷണങ്ങളും പീഡനങ്ങളും ഭീഷണികളും തുടരുമെന്നും സല്‍മ ഹയെക് പറഞ്ഞു. പ്രമുഖ നടിമാരായ ആഷ്ലി ജൂഡ്, റോസ് മക്ഗോവന്, അനബെല്ല സിയോറ തുടങ്ങി അന്‍പതിലധികം സ്ത്രീകള്‍ വെയ്ന്‍സ്റ്റീനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല