ഇടുക്കി ജില്ലാ സംഗമം: പ്രിയ സ്പോട്സ് പ്രേമികളേ, ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്വത്തില്‍ നടക്കുന്ന മൂന്നാമത് ഓള് യു കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജാനുവരി 27ന് ശനിയാഴ്ച രാവിലെ10 മണി മുതല്‍ ഡെര്‍ബിയില്‍ വച്ച് നടത്തുന്നതാണ്. അഡ്വാന്‍സ് വിഭാഗവും, ഇന്റര്‍ മീഡിയേറ്റ് വിഭാഗത്തിലുമായുള്ള മത്സരങ്ങള്‍ ആണ് നടത്തപ്പെടുന്നത്. ഇന്റര്‍മീഡിയറ്റ് വിഭാഗത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകളാണ് മത്സരിക്കുന്നത്.
യുക്കെയിലുള്ള ബാഡ്മിന്റണ്‍ പ്രേമികള്‍ക്ക് തങ്ങളുടെ കഴിവ് മാറ്റുരക്കുന്നതിനും പ്രാല്‍സാഹിപ്പിക്കുന്നതിനും ഉള്ള ഒരു അവസരമാണ് ഇടുക്കി ജില്ലാ സംഗമം ഒരുക്കുന്നത്. കഴിഞ്ഞ ആറു വര്‍ഷകാലമായി യുകെയിലും,ഇടുക്കി ജില്ലയുടെ വിവിധ ഭാഗത്തും നിരവധി അശരണരും, നിരാലംബരുമായ നിരവധി വ്യക്തികള്‍ക്കും, കുടുംബങ്ങള്‍ക്കും, സ്ഥാപനങ്ങള്‍ക്കും, പ്രവാസികളായ നല്ല മനസുകളുടെ സഹായത്താല്‍ മനുഷ്യസ്നേഹപരമായ പല നന്മ പ്രവര്‍ത്തികള്‍ ഇടുക്കി ജില്ലാ സംഗമം ചെയ്യ്തു കൊണ്ട് ഇരിക്കുന്നു. ഇപ്പോള്‍ ഇടുക്കി ജില്ലാ ‘സംഗമത്തിന്റെ ക്രിസ്മസ്/ന്യൂ ഇയ്യര്‍ ചാരിറ്റി നടന്ന് കൊണ്ട് ഇരിക്കുന്നു. ജോയിന്റ്കണ്വീനര്മാരായ ജസ്റ്റിന്ന് എബ്രാഹാം, ബാബു തോമസ് തുടങ്ങിയവരാണ് ബാഡ്മിന്റണ്‍ കളികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇവരോട് ഒപ്പം മറ്റ് കമ്മറ്റികാരും കൈ കോര്‍ക്കുന്നു.
വിജയികള്‍ക്ക് കാഷ് പ്രൈസായി യഥാക്രമം £301, £151, £101, £75 എന്നിവയും കൂടാതെ ട്രോഫികളും സമ്മാനിക്കുന്നതാണ്. കൂടാതെ പ്രോല്‍സാഹന സമ്മാനമായി കോര്‍ട്ടര്‍ ഫൈനല്‍ കളിക്കുന്ന ഇന്റര്‍മീഡിയേറ്റ് കളി കാര്‍ക്ക് ട്രോഫിയും നല്‍കുന്നതാണ്. അതോട് ഒപ്പം മല്‍സരങ്ങളോട് ഒപ്പം മറ്റ് സമ്മാനങ്ങളും കാണികള്‍ക്കും, കളിക്കാര്‍ക്കും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. UK യില്‍ ഉള്ള എല്ലാ ബാഡ്മിന്ണ് സ്നേഹികളെയും ജനുവരി 27ന് ഡെര്‍ബിയിലേക്ക് ഹാര്‍ദവമായി ക്ഷണിച്ച് കൊള്ളുന്നൂ.
കൂടുതല്‍ വിവരങ്ങള്‍ക്കും, രജിഷ്ട്രേഷനും മായി Justin 07985656204, Babu 07730883823. തുടങ്ങിയവരെ ബന്ധപെടാവുന്നതാണ്.
Address,
Etwall Leisure cetnre
Hilton Road
Derby
DE65 6HZ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല