സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ മെയ് 19 ന് രാജകീയ വിവാഹം, താലികെട്ട് അവിസ്മരണീയമാക്കാന്‍ ഹാരി രാജകുമാരനും അമേരിക്കന്‍ നടി മെഗന് മാര്‍ക്കിളും. ഇരുവരും തമ്മിലുള്ള വിവാഹം 2018 മേയ് 19ന് ശനിയാഴ്ച നടക്കുമെന്നു കെന്‍സിംഗ്ടന്‍ കൊട്ടാരം അറിയിച്ചു.
വിന്‍ഡ്സര്‍ കാസിലിലെ സെന്റ് ജോര്‍ജ് ചാപ്പല്‍ ആയിരിക്കും വിവാഹവേദി. ചാള്സ്ഡയാന ദന്പതികളുടെ രണ്ടാമത്തെ മകനും കിരീടാവകാശികളില്‍ അഞ്ചാമനുമായ ഹാരി 16 മാസത്തെ പ്രണയത്തിനു ശേഷമാണ് മെഗനുമായി വിവാഹം നിശ്ചയിച്ചത്.
ബ്രിട്ടിഷ് രാജവംശത്തിലെ കിരീടാവകാശികളില്‍ പ്രമുഖനായ ഹാരി രാജകുമാരന്റെ വിവാഹത്തെ കുറിച്ച് ഏറെക്കാലമായുള്ള അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ തിരശീല വീഴുന്നത്. ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് തങ്ങള്‍ വിവാഹിതരാവാന്‍ പോവുകയാണെന്ന് ഹാരിയും മേഗനും മൂന്നാഴ്ച മുമ്പ് വെളിപ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല