സ്വന്തം ലേഖകന്‍: ജയലളിതയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ശ്വാസം ഉണ്ടായിരുന്നില്ല, പുതിയ വെളിപ്പെടുത്തലുമായി അപ്പോളോ ആശുപത്രി വൈസ് ചെയര്‍പേഴ്സണ്‍. ജയലളിതയെ ആശുപത്രിയിലെത്തിക്കുന്പോള്‍ ശ്വാസമെടുക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നെന്ന് ജയലളിതയെ ചികിത്സിച്ച അപ്പോളോ ആശുപത്രി വൈസ് ചെയര്‍പേഴ്സണ്‍ പ്രീത റെഡ്ഡി വെളിപ്പെടുത്തി. ഇക്കാര്യം ചികിത്സയിലിരിക്കെ ജയയ്ക്കൊപ്പമുണ്ടായിരുന്ന മൂന്നുപേര്‍ക്ക് അറിയാമായിരുന്നെന്നും പ്രീത പറഞ്ഞു.
ഒരു തമിഴ് ചാനലിനു നല്കിയ അഭിമുഖത്തിലാണ് പ്രീതയുടെ വെളിപ്പെടുത്തല്‍. ശ്വാസമെടുക്കാന്‍ കളിയാത്ത അവസ്ഥയിലായിരുന്നെങ്കിലും തുടര്‍ന്നുള്ള ചികിത്സയില്‍ ജയലളിതയുടെ നില മെച്ചപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചിന് അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നതിനു മുന്‍പ് ജയലളിത ആരോഗ്യം ഒരുപരിധിവരെ വീണ്ടെടുത്തിരുന്നതായും പ്രീത പറയുന്നു. 75 ദിവസം ആശുപത്രിയില്‍ കഴിഞ്ഞശേഷമാണ് മുന്‍ മുഖ്യമന്ത്രി മരിച്ചത്.
സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മിഷന് ജയലളിതയുടെ മരണത്തിലെ അവ്യക്തതകള്‍ നീക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലഭിക്കാവുന്നതില്‍ ഏറ്റവും മികച്ച ചികിത്സയാണ് അവര്‍ക്കു ലഭിച്ചതെന്നും പ്രീത പിടിഐക്കു നല്കിയ അഭിമുഖത്തില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല