പി ആര് ഓ, മലയാളം മിഷന് യുകെ:കവന്‍ട്രി (മലയാളം): മിഷന് യുകെ ചാപ്റ്റര്‍ ദേശീയ നിര്‍വ്വാഹക സമിതിയുടെ പ്രഥമയോഗം കവന്‍ട്രിയില്‍ ചേര്‍ന്നു. ദേശിയ കോര്‍ഡിനേറ്റര്‍ ശ്രീ:മുരളി വെട്ടത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ,മലയാള ഭാഷാ പ്രവര്‍ത്തനം, യു.കെയിലെ എല്ലാ പ്രദേശങ്ങളിലെയ്ക്കും വ്യാപിക്കുന്നതിനായി വിപുലമായ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കി.യു.കെയിലെ ഏറ്റവും വലിയ സപ്പ്ളിമെന്ററി വിദ്യാഭ്യാസ ശ്രുംഖല ആകുക എന്നതാണ് മലയാളം മിഷന് യു.കെ ലക്ഷ്യം വെയ്ക്കുന്നത്.’എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന ആപ്തവാക്യം യാഥാര്‍ഥ്യമാക്കുന്നതിനു വേണ്ടി , കേരള സര്‍ക്കാര്‍ ഏല്പിച്ചിരിക്കുന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്ന മലയാളം മിഷന് യുകെ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിജയപഥത്തില്‍ എത്തിക്കാന്‍ യുകെയിലെ എല്ലാ വിഭാഗം മലയാളികളുടെയും സംഘടനകളുടെയും പിന്തുണയും സഹകരണവും ഉണ്ടാകണം എന്ന് ശ്രീ:മുരളി വെട്ടത്ത് അഭ്യര്‍ത്ഥിച്ചു.
മലയാളം മിഷന് യുകെ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലവത്താക്കുവാന്‍ നാല് മേഖലകളും, വിവിധങ്ങളായ സബ് കമ്മിറ്റികളെയും അതിന്റെ ചുമതലക്കാരെയും യോഗം ചുമതലപ്പെടുത്തി.
മേഖലകള്‍
സൗത്ത് ഈസ്റ്റ് & സൗത്ത് വെസ്റ്റ് (കെന്റ്, ലണ്ടന്‍ ഹീത്രു തുടങ്ങിയ പ്രദേശങ്ങള്‍) കോര്‍ഡിനേറ്റേഴ്സ് :മുരളി വെട്ടത്ത്, ബേസില്‍ ജോണ്‍, സി എ ജോസഫ്, ഇന്ദുലാല്‍, ശ്രീജിത്ത് ശ്രീധരന്, സുജു ജോസഫ്
മിഡ്ലാന്‍ഡ്സ് കോര്‍ഡിനേറ്റേഴ്സ് : എബ്രഹാം കുര്യന് ,സ്വപ്ന പ്രവീണ്‍
നോര്‍ത്തേണ്‍ ഐര്‍ലാന്‍ഡ്, നോര്‍ത്ത് ഈസ്റ്റ് & സ്കോട്ലാന്ഡ് :ജയപ്രകാശ്
നോര്‍ത്ത് വെസ്റ്റ് & വെയില്‍സ് : ജാനേഷ് നായര്‍
സബ് കമ്മിറ്റികള്‍
മലയാളം മിഷന് കലാസാഹിത്യ സമിതിമുരളി വെട്ടത്ത്,ജാനേഷ്,സി.എ.ജോസഫ്,സുജു ജോസഫ്,ബേസില്‍ ജോണ്‍,ജയപ്രകാശ്
ലെയ്സണ്‍ കമ്മറ്റി മുരളി വെട്ടത്ത് & സ്വപ്നാ പ്രവീണ്‍
സ്റ്റാര്‍ട്ട് അപ്പ് ഹെല്പ് കമ്മിറ്റി എബ്രഹാം കുര്യന്,സി.എ.ജോസഫ്,ബേസില്‍ ജോണ്‍,ശ്രീജിത്ത് ശ്രീധരന്,ഇന്ദുലാല്‍,ജാനേഷ്
മലയാളം മിഷന് സര്‍ക്കാര്‍ ഏകോപനം ജയപ്രകാശ്,ജാനേഷ്,ഇന്ദുലാല്‍
പബ്ലിക് റിലേഷന്‍സ്(പി ആര് ഓ) സി.എ.ജോസഫ്, സുജു ജോസഫ്, ജയപ്രകാശ്
മലയാളം മിഷന്റെ നേതൃത്വത്തില്‍ ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ ഡയറക്റ്റര്‍ സുജാ സൂസന്റെ നേതൃത്വത്തില്‍ യു.കെ സന്ദര്‍ശിക്കുന്ന സാംസ്കാരിക നായകന്മാരെ പങ്കെടുപ്പിച്ചു കൊണ്ട് എല്ലാ മേഖലകളിലും സാഹിത്യ സമ്മേളനം സംഘടിപ്പ്പിക്കാനുള്ള ചുമതല ജാനേഷ് നായരേ യോഗം ചുമതലപ്പെടുത്തി. മലയാളം മിഷന് യുകെ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ അറിയുന്നതിനും വിവിധ മേഖലകളില്‍ സ്കൂളുകള്‍ ആരംഭിക്കുന്നതിന് മേഖലാ കോര്‍ഡിനേറ്റര്‍മാരെ ബന്ധപ്പെടുന്നതിനും ukmalayalammission@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല