1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2011

ബ്രിസ്‌റ്റോള്‍: ആത്മീയ, വിദ്യാഭ്യാസ, സാമൂഹ്യ മേഖലകളില്‍ പ്രശംസനീയമായ സേവനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന മാര്‍ മാത്യു അറയ്ക്കല്‍ പിതാവിന് ബ്രിസ്റ്റോള്‍ സിറ്റി കൗണ്‍സില്‍ ഇന്ന് സ്വീകരണം നല്‍കും.

കേന്ദ്ര ഗവണ്‍മെന്റില്‍ പ്ലാനിങ്ങ് ശാസ്ത്രസാങ്കേതിക, പരിസ്ഥിതി, വിദ്യാഭ്യാസ ബോര്‍ഡുകളില്‍ സേവനം അനുഷ്ഠിച്ചുവരുന്ന മാര്‍ മാത്യു അറയ്ക്കല്‍ പിതാവിന് തന്റെ വിശിഷ്ഠ സേവനങ്ങള്‍ വിലമതിച്ച് അവാര്‍ഡും തഥവസരത്തില്‍ സമ്മാനിക്കുന്നതാണ്.

ഡപ്യൂട്ടി ഗേര്‍ഡ് ല്യുട്ടനന്റ് കീത്ത് ബോണ്‍ഹം, ബ്രിസ്‌റ്റോള്‍ സിറ്റി മേയര്‍ ജോസ് ഗോലോപ്, എം.പി മാരായ ചാര്‍ലറ്റ് ലെസ് ലി, ജാക് ലോപ്രെസ്റ്റി, ക്രിസ് സ്‌കിഡ് മോര്‍, ബ്രാഡ്‌ലി സ്‌റ്റോക് മേയര്‍ ബെന്‍ വാക്കര്‍, സൗത്ത് ഗ്ലൂസ്റ്റര്‍ ഈക്വാലിറ്റീസ് ചെയര്‍മാര്‍ ടോം ആദിത്യ, ബിഷപ്പ് റവറന്റെ് ഡോ പ്രെഗ് തോംസണ്‍, റവറന്റ് ഡോ. ഡേവിഡ് ഹൊയല്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് കോളിന്‍ സ്‌കെല്ലൈറ്റ് തുടങ്ങി നിരവധി പ്രമുഖര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കും.

യൂറോപ്യന്‍ അത്മായ സമ്മേളനങ്ങള്‍ക്കും, കാത്തലിക് ഫോറം ദേശീയ കണ്‍വന്‍ഷന്‍, വിവിധ ശുശ്രൂഷകള്‍ എന്നിവയില്‍ പങ്കു ചേരുന്നതിനായാണ് മാര്‍ മാത്യു അറയ്ക്കല്‍ പിതാവ് യു.കെയിലും അയര്‍ലന്റിലുമായി 2 ആഴ്ചത്തെ സന്ദര്‍ശനത്തിനായി എത്തിയത്. 26ന് പിതാവും, അദ്ദേഹത്തെ അനുഗമിക്കുന്ന അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ പിസി സെബാസ്റ്റ്യനും കേരളത്തിലേക്ക് തിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.