സ്വന്തം ലേഖകന്‍: കാനഡയിലെ ശതകോടീശ്വരനും ഭാര്യയും ടോറന്റോയിലെ സ്വവസതിയില്‍ മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹതയെന്ന് പോലീസ്. കോടീശ്വരനായ ബാരി ഷെര്മനെയും ഭാര്യ ഹണിയെയും വെള്ളിയാഴ്ചയാണ് ടൊറന്റോയിലെ ആഡംബര വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തിയതിനു ശേഷമേ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കഴിയൂ എന്ന് പോലീസ് അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ മരുന്നുത്പാദന കന്പനികളില്‍ ഏഴാം സ്ഥാനത്തുള്ള അപോടെക്സിന്റെ സ്ഥാപകനാണ് ഷെര്മന്. വെള്ളിയാഴ്ച ഉച്ചയ്ക്കു ലഭിച്ച ഫോണ്‍ കോളിന്റെ അടിസ്ഥാനത്തില്‍ പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഏറെ സംശയങ്ങള്‍ നിലനില്‍ക്കുന്നതായും ഊര്‍ജിത അന്വേഷണം നടക്കുന്നതായും പോലീസ് അറിയിച്ചു.
വര്‍ഷം 200 ബില്യന്‍ കനേഡിയന്‍ ഡോളര്‍ വിറ്റുവരവുള്ള കന്പനിയാണ് അപോടെക്സ്. 2012 ല്‍ ഷെര്മന് കന്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്തുനിന്ന് വിരമിച്ച് എക്സിക്യൂട്ടീവ് ചെയര്‍മാനായി തുടരുകയായിരുന്നു. ബിസാമൂഹിക സേവന രംഗത്ത് സജീവമായിരുന്ന ഷെര്‍മനും ഭാര്യയും ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമായി ലക്ഷക്കണക്കിന് ഡോളറാണ് ചെലവഴിച്ചിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല