സ്വന്തം ലേഖകന്‍: ഓക്സ്ഫഡ് ഡിക്ഷനറിയുടെ ഈ വര്‍ഷത്തെ വാക്ക് ‘Youthquake’. 2017 ല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച വാക്ക് എന്ന നിലയിലാണ് Youthquake തെരഞ്ഞെടുക്കപ്പെത്. യുവാക്കളുടെ പ്രവര്‍ത്തികൊണ്ടോ സ്വാധീനം മൂലമോ സാംസ്കാരിക, രാഷ്ട്രീയ, സാമൂഹികരംഗത്ത് പ്രബലമായൊരു മാറ്റം ഉണ്ടാകുന്നതിനെ സൂചിപ്പിക്കുന്നതാണ് Youthquak എന്ന വാക്ക്.
ബ്രിട്ടനില്‍ ഈ വാക്കിന്റെ ഉപയോഗം 2016ലേതിനെക്കാള്‍ അഞ്ചുമടങ്ങ് ഈ വര്‍ഷം വര്‍ധിച്ചതായി ഓക്സ്ഫഡ് അധികൃതര്‍ വ്യക്തമാക്കുന്നു. 1965 ല്‍ ആണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചതെന്നു പറയുന്നു. ഒരു സാംസ്കാരിക മുന്നേറ്റത്തെ സൂചിപ്പിക്കാന്‍ ഫാഷന്‍ മാഗസിനായ ‘വോഗിന്റെ’ എഡിറ്റര്‍ ഇന്‍ ചീഫ് ഡൈന വ്രീലന്ഡ് ആണ് ഈ വാക്ക് സൃഷ്ടിച്ചത്.
ബ്രിട്ടന്റെ ഫാഷന്‍, സംഗീത രീതികളിലുണ്ടായ മാറ്റത്തെയായിരുന്നു Youthquake സൂചിപ്പിച്ചത്. അഞ്ചു ദശാംബ്ദങ്ങള്ക്കു ശേഷം Youthquak പുതിയ അര്‍ഥതലങ്ങളോടെ പുനര്ജീവിച്ചിരിക്കുകയാണ്. ബ്രിട്ടിഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുവ വോട്ടര്‍മാര്‍ ലേബര്‍ പാര്‍ട്ടിക്കു പ്രതീക്ഷിച്ചതിലേറെ സീറ്റുകള്‍ നേടിക്കൊടുത്തതോടെയാണു ഈ വാക്ക് വീണ്ടും ശ്രദ്ധനേടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല