ഇടുക്കി ജില്ലാ സംഗമം: ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്തുമസ്, ന്യൂ ഇയ്യറിനോടും അനുബദ്ധിച്ചു നടത്തുന്ന വാര്‍ഷിക ചാരിറ്റിയില്‍ യുകെയിലുള്ള സ്‌നേഹമനസ്‌ക്കരുടെ സഹായത്താല്‍ സംഗമം അകൗണ്ടിലേക്ക് 2500 പൗണ്ട് എത്തിചേര്‍ന്നിരിക്കുന്നു. ഇടുക്കി ജില്ലാ സംഗമം ഈ വര്‍ഷം നടത്തുന്ന ക്രിസ്മസ് ചാരിറ്റി അവസാന ആഴ്ചകളിലേക്കു കടക്കുകയാണു. നമ്മള്‍ എല്ലാം യേശുക്രിസ്തുവിന്റെ തിരുപിറവി ആഘോഷിക്കാന്‍ തയ്യാറെടുത്തുകൊണ്ട് ഇരിക്കുന്ന ഈ സമയത്ത് ഈ രണ്ട് കുടുംബങ്ങളെ കൂടി ഓര്‍ക്കണമേ എന്ന് വിനീതമായി ഓര്‍മ്മപ്പെടുത്തുന്നു.
നമ്മുടെ ഇവിടുത്തെ ജീവിത അവസ്ഥയില്‍ നമ്മളാല്‍ കഴിയും വിധം നാട്ടില്‍ അവശത അനുഭവിക്കുന്ന ഈ രണ്ടു കുടുംബങ്ങള്‍ക്ക് ചെറിയ ഒരു ആശ്വാസം നല്കാന്‍ കഴിഞ്ഞാല്‍ ഈ ക്രസ്തുമസ് നോയമ്പ് കാലത്ത് നമ്മള്‍ ചെയ്യുന്നത് വലിയ ഒരു പുണ്യ പ്രവര്‍ത്തി തന്നെ ആയിരിക്കും. ഇടുക്കി ജില്ലാ സംഗമം രണ്ട് നിര്‍ധന കുടുംബങ്ങളെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു. തൊടുപുഴ കുമാരമംഗലത്തുള്ള ഒരു കുടുംബത്തിലെ മാനസിക രോഗത്തിന് അടിമപ്പെട്ടു കഴിയുന്ന അമ്മയും, രണ്ട് സഹോദരങ്ങളും.
ഇവരെ നോക്കുവാനും, സംരക്ഷിക്കുവാനും ഒരാള്‍ ഇപ്പോഴും കൂടെ വേണം. ഷാജു എന്ന ഇവരുടെ സഹോദരന്‍ ഒരു ജോലിക്ക് പോകാന്‍ സാധിക്കാതെ അമ്മയുടെയും, സഹോദരങ്ങളുടെയും കൂടെ കഴിക്കുന്നു. ഇവര്‍ക്ക് താമസിക്കുവാന്‍ അടച്ചുറപ്പുള്ള ഒരുവീടോ മറ്റു സൗകര്യമോ ഇല്ല. ടാര്‍പോളിന്‍ മറച്ച ഷെഡില്‍ ആണ് ഇവരുടെ വാസം . ഇവര്‍ക്ക് രണ്ടാള്‍ക്കും ദിവസവും മരുന്നും ഭക്ഷണത്തിനുമായി നല്ലവരായ അയല്‍ക്കാരുടെയും നല്ലമനുഷ്യരുടേയും സഹായത്താല്‍ ഓരോദിനവും കടന്നുപോകുന്നു. മനസിന്റെ സ്ഥിരത നഷ്ട്ടപെട്ട ഈ കുടുംബത്തിലെ അംഗങ്ങള്‍ക്ക് നിങ്ങളുടെ വരുമാനത്തില്‍ നിന്നും ഒരു ചെറു സഹായം ചെയ്താല്‍ യേശുദേവന്റെ പിറവിയുടെ നാളുകളില്‍ നിങളുടെ കുടുബത്തിനും സന്തോഷവും, സമാധാനവും നിറഞ്ഞ നല്ലൊരു ക്രിസ്മസ് ആഘോഷമായി മാറും.
ഇടുക്കി നാരകക്കാനത്തുള്ള പൂര്‍ണ്ണ ആരോഗ്യവാനായ മുപ്പത്തിമൂന്നു വയസ്സ് പ്രായമുള്ള യുവാവ് ആറ് മാസം മുന്‍പ്പ് സ്‌ട്രോക്ക് ഉണ്ടായി കട്ടിലില്‍ പരസഹായത്താല്‍ കഴിയുന്നു. ഈ യുവാവിന് ഒരു സര്‍ജറി നടത്തിയാല്‍ ഒരു പക്ഷേഎഴുന്നേറ്റു നടക്കുവാന്‍ സാധിക്കും എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഈ കുടുംബത്തിന്റെ ഏക ആശ്രയം ആയിരുന്നു ഈ യുവാവ്. കൂലിപ്പണിക്കാരനായ പിതാവ് അകാലത്തില്‍ മരണമടഞ്ഞു, ജേഷ്ഠ സഹോദരന്‍ കൂലിവേല ചെയ്തു ജീവിക്കുവേ തെങ്ങില്‍ നിന്നും വീണു കാലൊടിഞ്ഞു ജോലിക്കു പോകുവാന്‍ കഴിയാത്ത അവസ്ഥയിലും.
ഈ കുടുംബത്തിന്റെ ദുരിതം നമ്മുടെ മനസാക്ഷിയെ മരവിപ്പിക്കും വിധം ദയനീയമാണ്. മക്കളുടെ മരുന്ന്, ഭക്ഷണം, വസ്ത്രം ഇവക്കുവേണ്ടി ഇവരുടെ അമ്മ വളരെ കഷ്ട്ടപ്പെടുന്നു. ഈ കുടുംബത്തിന് ഒരു ചെറു സഹായം നിങ്ങളാല്‍ കഴിയും വിധം ഉണ്ടായാല്‍ ഈ കുടുംബത്തിന് വലിയ കരുണയും, കടാക്ഷവും ആകും. ബൈബിള്‍ വാക്യം പോലെ, നിങ്ങളുടെ സല്‍പ്രവര്‍ത്തികള്‍ ദൈവ സന്നിധിയില്‍ സ്വര്‍ഗീയ നിക്ഷേപമായി മാറും. പാവപ്പെട്ടവന്റെ കണ്ണീര്‍ ഒപ്പുന്നതിനേക്കാള്‍ വലിയ ഒരു പുണ്യം വേറെയില്ല.
നിങ്ങള്‍ നല്‍കുന്ന തുക ഈ രണ്ടു കുടുംബങ്ങള്‍ക്കുമായി തുല്യമായി വീതിച്ചു നല്‍കുന്നതാണ്. നിങളുടെ ഈ വലിയ സഹായത്തിനു ഇടുക്കിജില്ലാ സംഗമത്തിന്റെ നന്ദിയും, കടപ്പാടും എപ്പോഴും ഉണ്ടായിരിക്കുന്നതാണ്. ഈ കുടുംബങ്ങളെ സഹായിക്കാനുള്ള നിങളുടെ സഹായം ഇടുക്കിജില്ലാ സംഗമം അക്കൗണ്ടില്‍ അയക്കുക. ചാരിറ്റിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്‍വീനര്‍ പീറ്റര്‍ താണോലി 07713 183350, അല്ലങ്കില്‍ മറ്റ് ഏതെങ്കിലും കമ്മറ്റി മെമ്പറുമാരെയോ വിളിക്കാവുന്നതാണ്.
IDUKKIJILLA SANGAMAM
BANK BARCLAYS ,
ACCOUNT NO 93633802 .
SORT CODE 20 76 92 .
നിങ്ങളാല്‍ കഴിയുന്ന ഒരു സഹായം ഈ കുംടുംബങ്ങള്‍ക്ക് നല്കണമേ എന്ന് ഇടുക്കി ജില്ലാ സംഗമം കമ്മറ്റി വിനീതമായി അപേക്ഷിക്കുന്നു…
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല