സ്വന്തം ലേഖകന്‍: ജനവിധി അംഗീകരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി, ജനങ്ങളുടെ വിശ്വാസത്തിനു മുന്നില്‍ തലകുനിക്കുന്നതായി മോദി. ഇരു സംസ്ഥാനങ്ങളിലെയും പുതിയ സര്‍ക്കാറിന് എല്ലാ ഭാവുകങ്ങളും നേരുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ വ്യക്തമാക്കി. തന്നോടു കാണിച്ച സ്നേഹത്തിന് ഗുജറാത്തിലെയും ഹിമാചലിലെയും ജനങ്ങളോട് നന്ദി പറയുന്നുവെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
കോണ്‍ഗ്രസിലെ എന്റെ സഹോദരീ സഹോദരന്മാരെ നിങ്ങളെ കുറിച്ചോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. എതിരാളികളില്‍ നിന്ന് വ്യത്യസ്തരാണ് നിങ്ങള്‍. കാരണം അന്തസ്സോടെ നിങ്ങള്‍ പോരാടി. മാന്യതയും ധൈര്യവുമാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ശക്തിയെന്ന് നിങ്ങള്‍ തെളിയിച്ചുവെന്നും രാഹുല്‍ ട്വീറ്റില്‍ വ്യക്തമാക്കി.
ഗുജറാത്തിലേയും ഹിമാചല്‍ പ്രദേശിലേയും തെരഞ്ഞെടുപ്പ് വിജയം നല്ല ഭരണത്തിനും വികസനത്തിനും നല്കിയ പിന്തുണയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. വിജയത്തിനു പിറകില്‍ കഠിനാധ്വാനം ചെയ്ത ബി.ജെ.പി പ്രവര്‍ത്തകരെ താന്‍ അഭിവാദ്യം ചെയ്യുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.
ബി.ജെ.പിയെ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്ത ഗുജറാത്തിലേയും ഹിമാചലിലേയും ജനങ്ങള്‍ക്ക് മുമ്പില്‍ തലകുനിക്കുന്നു. ഈ സംസ്ഥാനങ്ങളില്‍ എല്ലാതരത്തിലുമുള്ള വികസന പ്രവര്‍ത്തനങ്ങളും നടപ്പിലാക്കും. അവിശ്രമം ജനസേവനം നടത്തുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല