ബോബി മുക്കാടന്‍
ലിവര്‍പൂള്‍: കേരള കത്തോലിക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ രാമനാഥപുരം ബിഷപ്പ് മാര്‍ പോള്‍ ആലപ്പാട്ടിന് സ്വീകരണം നല്കി. തദവസരത്തില്‍ അതിരൂപതയിലെ 21 കുട്ടികള്‍ക്ക് പിതാവ് സ്ഥൈര്യലേപനം നല്കി. മാമ്മോദീസയിലൂടെ ലഭിച്ച ദൈവവിളി നഷ്ടമാക്കാതെ സ്ഥൈര്യലേപനത്തിലൂടെ പരിശുദ്ധാത്മാവിനെ സ്വീകരിച്ച് ഉത്തമ ദൈവമക്കളായിത്തീരാന്‍ കുട്ടികളോട് പിതാവ് ആഹ്വാനം ചെയ്തു.
അതോടൊപ്പം കുട്ടികളെ ദൈവ മക്കളായി വളര്‍ത്താന്‍ മാതാപിതാക്കള്‍ മുന്‍കൈയെടുക്കണമെന്ന് പിതാവ് പറഞ്ഞു. ദിവ്യബലിയില്‍ ലിവര്‍പൂള്‍ അതിരൂപത സീറോമലബാര്‍ ചാപ്ലയിന്‍ ഫാ ബാബു അപ്പാടന്‍ സഹകാര്‍മ്മികനായിരുന്നു. തുടര്‍ന്നുനടന്ന പൊതുസമ്മേളനത്തില്‍ തോമസുകുട്ടി ഫ്രാന്‍സിസ് സ്വാഗതം പറഞ്ഞു. ലിവര്‍പൂള്‍ കേരള കത്തോലിക് കമ്മ്യൂണിറ്റിയുടെ ഉപഹാരം ബോബി മുക്കാടന്‍ പിതാവിനു നല്കി. ഹോളി നെയിം പള്ളിയുടെ അസിസ്റ്റന്റ് വികാര്‍ ഫാ. ഷോണ്‍ ആശംസകള്‍ അര്‍പ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല