സ്വന്തം ലേഖകന്‍: ബംഗളുരുവില്‍ നടത്താനിരുന്ന സണ്ണി നൈറ്റില്‍ നിന്ന് സണ്ണി ലിയോണ്‍ പിന്മാറി, കൂടാതെ യുവാക്കള്‍ക്ക് ഒരു ഉപദേശവും. കന്നഡ ബാന്‍ഡുകളെയും കലാകാരന്മാരെയും ഉള്‍പ്പെടുത്തി ബംഗളൂരുവിലെ മാന്യതാ ടെക്ക് പാര്‍ക്കില്‍ സംഘടിപ്പിക്കാനിരുന്ന പുതുവത്സര പരിപാടിയായിരുന്നു സണ്ണി നൈറ്റ്സ്. പരിപാടിയില്‍ നിന്ന് പിന്മാറുന്നതായി ട്വിറ്ററിലൂടെയാണ് വ്യക്തമാക്കിയത്.
സണ്ണി ലിയോണ്‍ വന്നാല്‍ നഗരത്തിന്റെ സംസ്ക്കാരം മലീമസമാകുമെന്ന് ചൂണ്ടിക്കാട്ടി നിരവധി കന്നഡ സംഘടനകള്‍ സണ്ണി ലിയോണെതിരെ രംഗത്ത് വന്നിരുന്നു. താരം പങ്കെടുക്കാതിരിക്കുന്നതിനായി കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവര്‍ പ്രതിഷേധ പരിപാടികള്‍ നടത്തി വരികയായിരുന്നു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ണാടക പൊലീസ് കമ്മീഷ്ണര്‍ ടി. സുനീല്‍ കുമാര്‍ പരിപാടിക്ക് അനുമതിയും നിഷേധിച്ചിരുന്നു.
സണ്ണി നൈറ്റ്സ് നടത്തുന്നതിനായി സംഘാടകര്‍ ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് താരം സ്വയം പിന്മാറിയത്. പിന്മാറുകയാണെന്ന് അറിയിച്ചുകൊണ്ട് സണ്ണി ലിയോണ്‍ പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍. പ്രതിഷേധിച്ചവര്‍ക്കും പിന്തുണ നല്കിയവര്ക്കും എപ്പോഴും സ്വന്തം അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കണമെന്ന ഉപദേശം നല്‍കാനും സണ്ണീ മറന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല