സ്വന്തം ലേഖകന്‍: സൗദിയെ ഉന്നമിട്ട് യെമന്‍ വിമതരുടെ മിസൈല്‍ ആക്രമണം; ലക്ഷ്യം റിയാദിലെ രാജകൊട്ടാരം. ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ആയിരുന്നു ആക്രമണം. ആക്രമണശ്രമം തകര്‍ത്തതായി സൗദി സൈന്യം അറിയിച്ചു. റിയാദിന്റെ തെക്കുഭാഗത്ത് വച്ചാണ് മിസൈല്‍ നിലംതൊടുന്നതിന് മുന്പ് സൈന്യം തകര്‍ത്തത്.
സൗദി സര്‍ക്കാരനുകൂല ടിവിയിലൂടെയാണ് മിസൈല്‍ ആക്രമണ വാര്‍ത്ത സൈന്യം പുറത്തുവിട്ടത്. ആകാശത്ത് ചെറിയ പുക നിറയുന്നതിന്റെ ദൃശ്യങ്ങള്‍ ചാനല്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. യമന കൊട്ടാരം ലക്ഷ്യമിട്ടാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്ന് ഷിയ വിമതരുടെ വക്താവ് മുഹമ്മദ് അബ്ദുള്‍ സലാം അറിയിച്ചു.
വോള്‍ക്കാനോ എച്ച് 2 എന്ന ബാലിസ്റ്റിക് മിസൈലാണ് ഉപയോഗിച്ചതെന്നും മുഹമ്മദ് അബ്ദുള്‍ സലാം വ്യക്തമാക്കി. കഴിഞ്ഞ മാസവും സൗദിക്കുനേരെ ആക്രമണശ്രമം നടന്നിരുന്നു. അന്ന് സൗദി നഗരമായ ഖാമിസ് മുഷൈത്തിന് നേര്‍ക്കായിരുന്നു വിമതര്‍ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല