സ്വന്തം ലേഖകന്‍: ഇന്ത്യ ആഗോള ശക്തിയെന്ന് ട്രംപ്; ഇന്ത്യയെ പിന്തുണച്ചും പാകിസ്താനെ തള്ളിയും യുഎസിന്റെ പുതിയ ദേശീയ സുരക്ഷാ നയം. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്തിറക്കിയ പുതിയ ദേശീയ സുരക്ഷാനയത്തില്‍ ഇന്ത്യക്കു പ്രധാന സ്ഥാനം. ഇന്ത്യ മുന്‍നിര ആഗോളശക്തിയാണെന്ന് യുഎസ് കോണ്‍ഗ്രസിന് അയച്ച 68 പേജുള്ള നയരേഖയില്‍ പറയുന്നു. പ്രതിരോധത്തിലടക്കം ഇന്ത്യയുമായുള്ള പങ്കാളിത്തം കൂടുതല്‍ ശക്തമാക്കും.
ഇന്തോ പസഫിക് മേഖല, ദക്ഷിണമധ്യ ഏഷ്യ എന്നിവിടങ്ങളില്‍ അമേരിക്കയുടെ വിശ്വസ്ത സുഹൃത്തായി ഇന്ത്യയെ കൂടെക്കൂട്ടുമെന്നാണ് നയത്തില്‍ വ്യക്തമാക്കുന്നത്. മേഖലയില്‍ ചൈനയ്ക്കുള്ള മുന്‍തൂക്കം കുറയ്ക്കാന്‍കൂടി ലക്ഷ്യമിട്ടാണ് ട്രംപിന്റെ നീക്കങ്ങള്‍. ഇന്തോ പസഫിക് മേഖലയില്‍ ജപ്പാന്‍, ഓസ്‌ട്രേലിയ, ഇന്ത്യ എന്നിവയായിരിക്കും അമേരിക്കയുടെ പ്രധാന പങ്കാളികള്‍.
ചൈന സ്വാധീനം കൂട്ടുന്ന പശ്ചാത്തലത്തില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ പരമാധികാരം ഉറപ്പുവരുത്താന്‍ അമേരിക്ക സഹായിക്കും. ചൈനയുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ്, ചൈനപാക്കിസ്ഥാന്‍ സാന്പത്തിക ഇടനാഴി പദ്ധതികളില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കുള്ള ആശങ്കയാണ് അമേരിക്കയുടെ വാക്കുകളില്‍ നിഴലിക്കുന്നത്.
ചൈനയും റഷ്യയും അമേരിക്കയുടെ എതിരാളികളാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി. അമേരിക്കന്‍ മൂല്യങ്ങളെയും സ്വാധീനത്തെയും സന്പത്തിനെയും വെല്ലുവിളിക്കുന്ന എല്ലാ ശക്തികളെയും എതിര്‍ക്കുമെന്നും നയരേഖയില്‍ പറയുന്നു.പാക്കിസ്ഥാനിലെ ഭീകരസംഘനടകള്‍ ഉയര്‍ത്തുന്ന ഭീഷണി നേരിടുമെന്നും വ്യക്തമാക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല