സ്വന്തം ലേഖകന്‍: ഇന്റര്‍നെറ്റിനെ തകര്‍ത്ത വനാക്രെ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തര കൊറിയയെന്ന് യുഎസ് ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവ്. ലോകത്തുടനീളമുള്ള കംപ്യൂട്ടര്‍ ശൃംഖലകളെ ബാധിച്ച വനാക്രെ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തരകൊറിയയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവ് തോമസ് ബോസര്‍ട്ട് ആരോപിച്ചു.
ഈ വര്‍ഷം ആദ്യമുണ്ടായ സൈബര്‍ ആക്രമണം 150 രാജ്യങ്ങളിലെ മൂന്നു ലക്ഷം കംപ്യൂട്ടറുകളെ ബാധിച്ചിരുന്നു. ആശുപത്രികള്‍, ബിസിനസ് സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവ ലക്ഷ്യമിട്ട ആക്രമണത്തിലൂടെ ശതകോടിക്കണക്കിനു ഡോളറിന്റെ നഷ്ടമുണ്ടായി. ഉത്തരകൊറിയയാണു പിന്നിലെന്ന് ബ്രിട്ടന് നേരത്തേ സൂചന നല്‍കിയിരുന്നു.
അമേരിക്ക ആദ്യമായാണ് ഔദ്യോഗികമായി ഉത്തരകൊറിയയ്ക്കു നേരേ വിരല്‍ചൂണ്ടുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആരോപണമെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പത്രത്തില്‍ ബോസര്‍ട്ട് പറഞ്ഞു. ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസും റഷ്യയിലെ പോസ്റ്റല്‍ സര്‍വീസുമെല്ലാം വനാക്രൈ ആക്രമണത്തിനിരയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല