1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 21, 2017

സ്വന്തം ലേഖകന്‍: ട്രംപിന്റെ നികുതി പരിഷ്‌കരണ ബില്‍ യുഎസ് സെനറ്റ് പാസ്സാക്കി, ബില്‍ സമ്പന്നര്‍ക്കു മാത്രം ഗുണകരമെന്ന ആരോപണവുമായി ഡെമോക്രാറ്റുകള്‍. രാജ്യത്തെ ധനികര്‍ക്കും കുത്തക കമ്പനികള്‍ക്കും ഗുണകരമെന്നു വിമര്‍ശിക്കപ്പെടുന്ന ബില്‍ യുഎസിന്റെ നികുതി ഘടനയില്‍ 1986 നു ശേഷമുണ്ടാകുന്ന വലിയ പൊളിച്ചെഴുത്തിനു വഴിതെളിക്കുമെന്നാണ് കരുതപ്പെടുന്നത്.

നേരത്തേ ജനപ്രതിനിധി സഭയിലും ബില്ലിന് (203–227) അംഗീകാരം ലഭിച്ചിരുന്നു. ഇരുസഭകളിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണു ഭൂരിപക്ഷം. ഇനി നടപടിക്രമമനുസരിച്ചു ബില്‍ വീണ്ടും ജനപ്രതിനിധി സഭയിലേക്കു തിരിച്ചയയ്ക്കണം. തുടര്‍ന്നാണു പ്രസിഡന്റ് ഒപ്പുവയ്ക്കുക. അതോടെ ബില്‍ നിയമമാകും.

അതേസമയം ബില്ലിനെതിരെ സഭയ്ക്കകത്തും പുറത്തും ഡമോക്രാറ്റുകള്‍ വന്‍പ്രതിഷേധമാണുയര്‍ത്തിയത്. പാവപ്പെട്ടവരും ഇടത്തരക്കാര്‍ക്കും ലഭിക്കുന്നതിനെക്കാള്‍ വലിയ ആനുകൂല്യമാണു ബില്‍ സമ്പന്നര്‍ക്കു വച്ചുനീട്ടുന്നതെന്നും ആക്ഷേപമുയര്‍ന്നു. ‘വ്യക്തമായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന, വളര്‍ച്ചയെ സഹായിക്കുന്ന നികുതി ബില്‍ നാം പാസാക്കി. ഇനി അമേരിക്കക്കാര്‍ക്കു ശമ്പളം കൂടും, നികുതി ഗണ്യമായി കുറയും,’ യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ പോള്‍ റയന്‍ അവകാശപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.