1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2011


ബ്രിട്ടനിലെ എനര്‍ജി കമ്പനികള്‍ ഗ്യാസിനും ഇലക്ട്രിസിറ്റിക്കും വില വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടനിലെ വീട്ടുടമകളുടെ പോക്കറ്റ് കാലിയാകുകയാണിപ്പോള്‍. ഇതില്‍ നിന്നും രക്ഷ നേടാനുള്ള കുറച്ചു വഴികളിതാ..

1. ഫിക്സഡ് താരിഫ് തിരഞ്ഞെടുക്കുക.

ഇനി ഉണ്ടായേക്കാവുന്ന ഇന്ധന വിലക്കയറ്റങ്ങളില്‍ നിന്നും രക്ഷനേടാന്‍ ഇതുവഴി സാധിക്കും. ഫിക്സഡ് താരിഫ് പ്രകാരം നിങ്ങള്‍ ഒരു നിശ്ചിത തുക മാത്രമേ ഓരോ മാസവും അടയ്ക്കേണ്ടതായ് വരികയുള്ളൂ. നിലവിലുള്ള ഫിക്സഡ് താരിഫ് നോണ്‍-ഫിക്സഡ് താരിഫിനേക്കാള്‍ 70 പൌണ്ടില്‍ അധികമാണെങ്കിലും ഭാവിയില്‍ ഉണ്ടായേക്കാവുന്ന വിലക്കയറ്റങ്ങളില്‍ നിന്നും രക്ഷനെടനാകും എന്നതിനാല്‍ ബഡ്ജക്റ്റ് മുന്‍കൂട്ടി നിശ്ചയിക്കാന്‍ നിങ്ങള്‍ക്കാകും. 2014 വരെ ഫിക്സഡ് റേറ്റ് നല്‍കുന്ന ഇഡിഎഫ് എനര്‍ജിയുടെ s@ver വേര്‍ഷന്‍ 2 ആണ് നിലവിലുള്ളതില്‍ ഏറ്റവും കുറഞ്ഞ ദീര്‍ഘകാല ഫിക്സഡ് താരിഫ്.

2. എനര്‍ജി-സേവിംഗ്സ് ഉല്‍പ്പന്നങ്ങളിലും സാകേതിക വിദ്യയിലും നിക്ഷേപിക്കുക.

ദീര്‍ഘകാല പരിഹാരമാണ് വേണ്ടതെങ്കില്‍ എനര്‍ജി-സേവിംഗ്സ് ഉല്‍പ്പന്നങ്ങളിലും സാകേതിക വിദ്യയിലും നിക്ഷേപിക്കുന്നതാണ് കൂടുതല്‍ അഭികാമ്യം. സിംഗിള്‍ ഗ്ലെസിംഗ് വിന്‍ഡോയ്ക്ക് പകരം ഡബിള്‍ ഗ്ലെസിംഗ് വിന്‍ഡോ ഉപയോഗിക്കുകയാണെങ്കില്‍ വര്‍ഷം 135 പൌണ്ടും കാവിറ്റി വാള്‍ ഇന്‍സുലേഷന്‍ ഉപയോഗിക്കുകയാണെങ്കില്‍ വര്‍ഷം 110 പൌണ്ടും ലാഭിക്കാം. ഇതിനേക്കാള്‍ നല്ലത് സോളാര്‍ പാനല്‍ ഉപയോഗിക്കുന്നതാണ് പക്ഷെ, മുടക്കുമുതല്‍ അല്പം കൂടുതാലകുമെന്നു (ഏതാണ്ട് 12500 പൌണ്ട്) മാത്രം, എങ്കില്‍ കൂടിയും വരും വര്‍ഷങ്ങളിലൊന്നും എനര്‍ജി ബില്ലുകളെ ഭയക്കേണ്ട സാഹചര്യം ഇതുവഴി ഒഴിവാക്കാം.

3. ഗ്രാന്റുകള്‍ക്ക് യോഗ്യതയുണ്ടോ എന്നന്വേഷിക്കുക.

വീടുകളിലെ ഊര്‍ജക്ഷമത വര്‍ദ്ധിപ്പിക്കാന്‍ കുറച്ച ഗ്രാന്റുകള്‍ ബ്രിട്ടനില്‍ നിലവിലുണ്ട്. സോളാര്‍ പാനല്‍ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് എനര്‍ജി ഉല്‍പാദിപ്പിക്കുന്നവ്ര്‍ക്ക് പ്രത്യേക ഗ്രാന്റുകള്‍ നല്‍കുന്നുണ്ട്. രാജ്യത്തെ പല കൌണ്‍സിലുകളും ഗ്രാന്റുകള്‍ കൊടുക്കുന്നുണ്ട് എന്നതിനാല്‍ ബന്ധപ്പെട്ട അതോററ്റികളുമായ് ബന്ധപ്പെടുകയാണെങ്കില്‍ ഇതേ പറ്റി കൂടുതല്‍ അറിയാനാകും.

4. ഇടയ്ക്കിടെ മീറ്റര്‍ റീഡിംഗ് നോക്കുക.

ഇടയ്ക്കിടെ മീറ്റര്‍ റീഡിംഗ് നോക്കുന്നത് നിങ്ങള്‍ക്ക് എനര്‍ജി ബില്‍ കൂടുതല്‍ കൊടുക്കേണ്ടി വരുന്നുണ്ടോ എന്ന് മനസിലാക്കാന്‍ സഹായിക്കും. ഹോം എനര്‍ജി മോണിട്ടര്‍ അല്ലെങ്കില്‍ സ്മാര്‍ട്ട്‌ റീഡര്‍ ഇവയിലൊന്ന് വീട്ടില്‍ വാങ്ങി വയ്ക്കുക, പല കമ്പനികളും ഇത് സൗജന്യമായ് നല്‍കുന്നുണ്ട് 40 പൌണ്ട് കൊടുത്താല്‍ വാങ്ങാവുന്നതുമാണ്.

5.അനുയോജ്യമായ വിതരണക്കാരെ/പ്ലാന്‍ തിരഞ്ഞെടുക്കുക.

വളരെ കാലമായ് നിങ്ങള്‍ ഉപയോഗിക്കുന്നുണ്ട് ഇപ്പോഴുള്ള എനര്‍ജി കമ്പനി/പ്ലാന്‍ എങ്കില്‍ കൂടിയും അനുയോജ്യമായ വിതരണക്കാരെ/പ്ലാന്‍ തിരഞ്ഞെടുക്കാന്‍ മടിക്കേണ്ടതില്ല. എനര്‍ജി റേറ്റ് താരതമ്യം ചെയ്യുന്ന സൈറ്റുകളിലും മറ്റും നോക്കി അനുയോജ്യമായത് തിരഞ്ഞെടുക്കുക.

6. മഞ്ഞുകാലം വരെ കാത്തിരിക്കേണ്ടതില്ല.

ഇപ്പോള്‍ വേനലാണ് അതുകൊണ്ട് അധികം എനര്‍ജി ആവശ്യമില്ല എന്നൊക്കെ കരുതി ഇപ്പോള്‍ തന്നെ അനുയോജ്യമായ പ്ലാന്‍ തിരഞ്ഞെടുക്കാതെ മഞ്ഞുകാലം വരെ കാത്തിരിക്കേണ്ടതില്ല. ഒരു പ്ലാന്‍ തിരഞ്ഞെടുത്താല്‍ പ്രാബല്യത്തില്‍ വരാന്‍ 4 ആഴ്ച ആകുമെന്നതിനാല്‍ തിരഞ്ഞെടുക്കല്‍ ഇപ്പോള്‍ തന്നെയാക്കുക.

7. ഊര്‍ജ ഉപഭോഗം കുറയ്ക്കുക.

ഊര്‍ജ ഉപഭോഗം കുറയ്ക്കുക എന്നത് തന്നെയാണ് ഏറ്റവും നല്ല പോംവഴി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.