സ്വന്തം ലേഖകന്‍: ക്യൂബയില്‍ റൗള്‍ കാസ്‌ട്രോ യുഗത്തിന് അന്ത്യമാകുന്നു, അടുത്ത ഏപ്രില്‍ 19 ന് പുതിയ പ്രസിഡന്റിനായി തെരഞ്ഞെടുപ്പ്. ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ അടുത്ത വര്‍ഷം ഏപ്രില്‍ 19 നു സ്ഥാനമൊഴിയും. മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് മാര്‍ച്ചിലും പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഏപ്രിലിലും നടത്താനുള്ള തീരുമാനം നാഷണല്‍ അസംബ്ലി അംഗീകരിച്ചു.
ക്യൂബന്‍ വിപ്ലവ നേതാവ് ഫിഡല്‍ കാസ്‌ട്രോ അസുഖബാധിതനായതിനെത്തുടര്‍ന്നാണ് സഹോദരന്‍ റൗള്‍ അധികാരമേറ്റത്. 2016 നവംബര്‍ 25 ന് 90 ആം വയസില്‍ ഫിഡല്‍ അന്തരിച്ചു.
പുതിയ നാഷനല്‍ അസംബ്ലി നിലവില്‍ വരുന്നതോടെ പദവിയൊഴിയുമെന്നും ക്യൂബയ്ക്കു പുതിയ പ്രസിഡന്റ് വരുമെന്നും പ്രഖ്യാപിച്ച റൗള്‍ കാസ്‌ട്രോ ജനങ്ങള്‍ക്കു പുതുവല്‍സരാശംസകള്‍ നേര്‍ന്നു. മിഗ്വേല്‍ ഡിയാസ് കാനലിന്റെ ഭരണം ക്യൂബയില്‍ വന്‍ സാമ്പത്തിക മാറ്റത്തിനു വഴിതുറക്കുമെന്നാണു നിരീക്ഷണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല