1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 23, 2017

ജിജോ അരയത്ത്: യുകെയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളിലൊന്നായ ഹേവാര്‍ഡ്‌സ് ഹീത്ത് മലയാളി അസോസിയേഷന്റെ ക്രിസ്മസ് കരോള്‍ ഇന്ന് ഡിസംബര്‍ 22 ഉച്ചകഴിഞ്ഞ് കൃത്യം 2.30 മുതല്‍ ആരംഭിക്കുന്നതാണ്. അസോസിയേഷന്‍ അംഗങ്ങളെ രണ്ട് ടീമുകളായി തിരിച്ചാണ് കരോള്‍ സര്‍വ്വീസ് നടത്തപ്പെടുന്നത്. ഐസക് തെയോഫിലികിസ് നേതൃത്വം നല്‍കുന്ന ടിം ജിംഗിള്‍ ബെല്‍സിന്റെ ക്രിസ്മസ് കരോള്‍ ഉച്ചകഴിഞ്ഞ് 2.30 മുതല്‍ സിബിതോമസിന്റെ വസതിയില്‍ നിന്നും ജോയി തോമസ് നേതൃത്വം നല്‍കുന്ന ടീം സ്റ്റാര്‍ വോയ്‌സിന്റെ ക്രിസ്തുമസ് കരോള്‍ 2.30 മുതല്‍ ജോസഫ് തോമസിന്റെ വസതിയില്‍ നിന്നും ആരംഭിക്കുന്നതായിരിക്കും.

അസോസിയേഷന്‍ പ്രസിഡന്റ് ബിജു കൊച്ചു പാലിയത്ത്, സെക്രട്ടറി ജോസഫ് തോമസ്, രക്ഷാധികാരികളായ ജോഷി കുര്യാക്കോസ്, കോര വര്‍ഗീസ് മട്ടമന, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സെബാസ്റ്റിയന്‍ ജോണ്‍, വൈസ് പ്രസിഡന്റ് ജീത്തു മാത്യു, ജോ സെക്രട്ടറി ജിജോ അരയത്ത്, ട്രഷറര്‍ ബേസില്‍ ബേബി, എക്‌സിക്യൂട്ടിവ് കമ്മറ്റിയംഗങ്ങളായ സദാനന്ദന്‍ ദിവാകരന്‍, ഷാബു കുര്യന്‍, രാജു ലൂക്കോസ്, ജിമ്മില്‍ അഗസ്റ്റിന്‍, ജിമ്മി പോള്‍, ബിജു സെബാസ്റ്റിയന്‍, സിബി തോമസ്, സന്തോഷ് ജോസ്, ഫുഡ് കമ്മറ്റി ചെയര്‍മാന്‍ ബാബു മാത്യു, സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍ ജോഷി ജേക്കബ്, ഓഡിറ്റര്‍ ബിജു ഫിലിപ്പ് എന്നിവരടങ്ങുന്ന ഭാരവാഹികളും കൂടാതെ രണ്ടു ടീമുകളില്‍ നന്നായി ആന്റോ തോമസ് ,മാനിക്‌സ് ജോസഫ്, ഷാജു ജോസ് ,ജിജു എന്നിവരടങ്ങുന്ന കമ്മറ്റി നിറയും കരോള്‍ സര്‍വ്വീസിന്റെ സുഗമമായ നടത്തിപ്പിനായി പ്രവര്‍ത്തിച്ചു വരുന്നു. ജോജോ ജോസിന്റെയും ബിജു ഫിലിപ്പിന്റേയും വസതിയില്‍ വച്ച് നടന്ന ജിംഗിള്‍ ബെല്‍സിന്റെ പ്രാക്ടീസിനും ജിമ്മി അഗസ്റ്റിന്റേയും ജോസഫ് തോമസിന്റേയും വസതിയില്‍ വച്ച് നടന്ന ടീം സ്റ്റാര്‍ വോയ്‌സിന്റെ പ്രാക്ടിസിനു ശേഷമാണ് ഇന്ന് 2.30 മുതല്‍ കരോള്‍ സര്‍വീസിനായി ഇരു ടീമുകളും രംഗത്തിറങ്ങുന്നത്. ഇരു ടീമുകളും വൈകീട്ട് 9മണിക്ക് ജിറാ കോര്‍ട്ടില്‍ സംഗമിക്കുകയും തുടര്‍ന്ന് സ്‌നേഹ വിരുന്ന് നടത്തപ്പെടുന്നതുമാണ് .

കൂടാതെ അസോസിയേഷന്‍ അംഗങ്ങള്‍ക്കായി ഇന്ന് കരോള്‍ സര്‍വ്വീസിനോടനുബന്ധിച്ച് ക്രിസ്തുമസ് ട്രി ,പുല്‍ക്കൂട് സംയുക്ത മത്സരം ഉണ്ടായിരിക്കുന്നതാണ് .മത്സരത്തിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് 29ാം തിയതി സമ്മാനം നല്‍കുന്നതായിരിക്കും.

എച്ച്എംഎയുടെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 29ാം തിയതി വൈകീട്ട് 3.30 മുതല്‍ ഹേവാര്‍ഡ്ഹീത്ത് ക്ലെയര്‍ ഹാളില്‍ വച്ച് നടത്തപ്പെടുന്നതാണ്. യുക്മ നാഷണല്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ജനറല്‍ സെക്രട്ടറി റെജിമോന്‍ വര്‍ഗീസ്, സൗത്ത് ഈസ്റ്റ് റീജിയണ്‍ പ്രസിഡന്റ് ലാലു ആന്റണി, ജനറല്‍ സെക്രട്ടറി അജിത് കുമാര്‍ വെണ്‍മണി എന്നിവര്‍ മുഖ്യാതിഥികളാവും.

പൊതു സമ്മേളനത്തെ തുടര്‍ന്ന് എച്ച് എംഎയുടെ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന കലാസന്ധ്യയും നാട്ടില്‍ നിന്നും വരുന്ന മലയാള ചലച്ചിത്ര സീരിയല്‍ രംഗത്തെ പ്രമുഖരുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന സ്റ്റേജ് ഷോയും ആഘോഷ പരിപാടികള്‍ വര്‍ണ്ണ പകിട്ടാകും.കൂടാതെ യുക്മയുടെ കലാമേളയില്‍ പങ്കെടുത്ത് എച്ച്എംഎയുടെ യശസുയര്‍ത്തി മുഴുവന്‍ ആളുകള്‍ക്കും അന്നേ ദിവസം സ്വീകരണം നല്‍കുന്നതായിരിക്കും. യുക്മ സൗത്ത് ഈസ്റ്റ് റീജിയണ്‍ കലാ പ്രതിഭയായി മാറിയ ലെസ്റ്റിന്‍ സിബിയേയും പ്രത്യേകം ആദരിക്കുന്നതായിരിക്കും. ഫുഡ് കമ്മറ്റി ചെയര്‍മാന്‍ ബാബു മാത്യുവിന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന ഡിന്നറോടുകൂടി ആഘോഷ രാവിന് സമാപനമേകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.