സ്വന്തം ലേഖകന്‍: ബ്രെക്സിറ്റിനു ശേഷം ബ്രിട്ടീഷ് പാസ്പോര്‍ട്ടിന്റെ നിറം മാറ്റുന്നതിനെതിരെ യൂറോപ്യന്‍ യൂനിയന്‍, യാത്രക്കാര്‍ വലയുമെന്ന് മുന്നറിയിപ്പ്. കൂടുതല്‍ നടപടിക്രമങ്ങള്‍ വേണ്ടി വരുന്നതിനാല്‍ യാത്രകള്‍ക്ക് താമസമെടുക്കുമെന്നും ഇ.യു അധികൃതര്‍ ചൂണ്ടിക്കാട്ടി.
2019 മാര്‍ച്ചില്‍ ഇ.യുവില്‍നിന്ന് പൂര്‍ണമായി വിടുന്നതോടെ പാസ്പോര്‍ട്ടിന്റെ നിറം മാറ്റുമെന്ന് കുടിയേറ്റ മന്ത്രി ബ്രണ്ടന്‍ ലൂയി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
കടും ചുവപ്പും കാപ്പിയും കലര്‍ന്ന നിറമാണ് നിലവിലെ പാസ്പോര്‍ട്ടിന്. അത് നീലയും സ്വര്‍ണ നിറത്തിലുള്ളതും ആക്കാനാണ് തീരുമാനം. വ്യാജനിര്‍മിതി തടയുന്ന തരത്തില്‍ സുരക്ഷാ സംവിധാനവും ഒരുക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല