സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്നു, കാബൂളില്‍ ചാവേര്‍ പൊട്ടിത്തെറിച്ച് ആറു പേര് കൊല്ലപ്പെട്ടു. അഫ്ഗാന് ഇന്റലിജന്റ്സ് ഏജന്‍സിക്കു സമീപമുണ്ടായ ചാവേര്‍ ആക്രമണത്തിലാണ് ഒരു സ്ത്രീ ഉള്‍പ്പെടെ ആറു പേര് മരിച്ചത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന ആറു പേരാണ് മരിച്ചത്.
മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. മൂന്നു പേര്‍ക്ക് പരുക്കേറ്റു. അഫ്ഗാനിലെ ദേശീയ സുരക്ഷാ പരിശീലന കേന്ദ്രത്തിന് നേരെ ആക്രമണം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് ആറു പേരുടെ ജീവനെടുത്ത ചാവേറാക്രമണം സംഭവിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ഏജന്‍സിയില്‍ നിന്ന് വരികയായിരുന്ന തൊഴിലാളികളെ ലക്ഷ്യം വെച്ചാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ മേയില്‍ 150 പേരുടെ ജീവനെടുത്ത ട്രക്ക് ബോംബാക്രമണത്തെതുടര്‍ന്ന് നഗരത്തിലെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ മണിക്കൂറുകള്‍ നീണ്ട വെടിവെപ്പിനൊടുവിലാണ് രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല