സ്വന്തം ലേഖകന്‍: വാഹന രജിസ്ട്രേഷന് തട്ടിപ്പ് കേസില്‍ നടന് ഫഹദ് ഫാസിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. കേസില്‍ ചോദ്യം ചെയ്യലിനായി ഫഹദ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായിരുന്നു. വാഹനം രജിസ്ട്രേഷന് ചെയ്യുന്നതിനായി വ്യാജരേഖകള്‍ നിര്‍മിച്ചെന്ന കേസില്‍ നടന് തന്റെ ഭാഗം വിശദീകരിക്കുന്ന രേഖകള്‍ ഹാജരാക്കിയെന്ന് റിപ്പോര്‍ട്ടുണ്ട്.
മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലാണ് ഫഹദ് പുറത്തിറങ്ങിയത്. നേരത്തേ ആലപ്പുഴ കോടതി ഫഹദിന് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്.
അഞ്ചു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലായിരുന്നു ജാമ്യം അനുവദിച്ചത്. ജാമ്യം നേടി പുറത്തുവന്ന നടന് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. രണ്ടു തവണയായി ആഡംബര കാര്‍ വാങ്ങി നികുതിവെട്ടിച്ച് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തെന്നാണ് ഫഹദിനെതിരെയുള്ള കേസ്?. പുതു?േച്ചരിയി വ്യാജ വിലാസത്തിലായിരുന്നു വാഹനം രജിസ്?റ്റര്‍ ചെയ്?തത്?.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല