സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അമേരിക്കയുടെ ഉപരോധം, മധ്യസ്ഥ ശ്രമങ്ങളുമായി റഷ്യ. ഉത്തര കൊറിയയുടെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞ ദിവസം യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയതോടെയാണ് റഷ്യ മധ്യസ്ഥ ശ്രമത്തിന് സന്നദ്ധത അറിയിച്ചത്.
ഉത്തര കൊറിയയുടെ ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരെന്നു കരുതുന്ന കിം ജോങ് സിക്, റി പ്യോങ് ചോള്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കാണ് യുഎസ് ട്രഷറി വകുപ്പ് ഉപരോധം കൊണ്ടുവന്നത്.ഉത്തര കൊറിയയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പദ്ധതികളുടെ പിതാവായാണ് റി കരുതപ്പെടുന്നത്.
ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി അടുത്ത ബന്ധമുള്ള മൂന്നു പേരില്‍ പെട്ടവരാണ് ഇവര്‍. പുതിയ ഉപരോധങ്ങള്‍ യുദ്ധ നടപടിയെന്നു വിശേഷിപ്പിച്ച ഉത്തര കൊറിയ, ഉപരോധത്തെ വകവയ്ക്കുന്നില്ലെന്നു പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റഷ്യയുടെ ഇടപെടല്‍.
യുഎസും ഉത്തര കൊറിയയും തമ്മിലുള്ള പ്രശ്‌നത്തില്‍ മധ്യസ്ഥരാകാന്‍ ഒരുക്കമാണെന്ന് ക്രംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവിന്റെ പ്രതികരണം ഇതായിരുന്നു. ‘ഉത്തര കൊറിയയുമായി ബന്ധപ്പെടാന്‍ യുഎസിന് നിരവധി നയതന്ത്ര മാര്‍ഗങ്ങളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല