തോമസ് മാത്യു: മതവും ജാതിയും ഇല്ലാത്ത സംഗീതം .ഹിന്ദു ,മുസ്ലിം ,ക്രിസ്ത്യന്‍ പാട്ടുകള്‍ ഒരുപോലെ ആലപിച്ചു തന്റെ ശബ്ദ മാധുര്യം കൊണ്ടും നന്മയുടെ സന്ദേശം വഴിയും നമ്മളെ മതസാഹോദര്യത്തില്‍ നമ്മെ വീണ്ടും ഒരുമിച്ചു കൂട്ടിയ ഫാദര്‍ വില്‍സണ്‍ മേച്ചേരില്‍ അച്ഛനെ മലയാളികള്‍ ആരും മറന്നു കാണാന്‍ ഇടയില്ല വീണ്ടും അച്ഛന് തന്റെ ശ്രുതിപ്പെട്ടി പാവങ്ങള്‍ക്കായി തുറക്കാനുള്ള ശ്രമത്തിലാണ് ഓഖി ചുഴലിക്കാറ്റ് മൂലം കഷ്ടത അനുഭവിക്കുന്ന കേരളത്തിലെ കാറ്റ് തകര്‍ത്ത കടലോരത്തിന്റെ കണ്ണീരൊപ്പാനുള്ള ശ്രമത്തിലാണ് അച്ഛന് ഇപ്പോള്‍.കലകള്‍ സമൂഹത്തിനു വേണ്ടിയാണ് എന്ന് വിശ്വസിക്കുന്ന ഈ പുരോഹിതന് തങ്ങളാല്‍ കഴിയുന്നത്ര ആ പാവങ്ങള്‍ക്ക് നല്കുവാനും അത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകട്ടെ എന്നുകൂടി കരുതിയാണ് പരസ്നേഹത്തിന്റെ ശ്രുതിപ്പെട്ടി തുറന്നു അങ്ങ് വിയന്നയില്‍ സംഗീത നിശാ സംഘടിപ്പിക്കുന്നത്.
സഹോദരിയുടെ വിവാഹത്തോടനുബന്ധിച്ചു പാടിയ ഒരു പാട്ടാണ് അധികം ആരും അറിയാതെ മങ്ങിപോകുമായിരുന്ന ഈ സംഗീയത പ്രതിഭയെ സോഷ്യല്‍ മീഡിയയിലൂടെ ലോക മലയാളി സമൂഹം ഏറ്റെടുത്ത് ചുരുക്കം ദിവസങ്ങള്‍ കൊണ്ട് ദശലക്ഷ കണക്കിനാളുകള്‍ അച്ഛന്റെ പാട്ടും സന്ദേശവും അവരുടെ ഹൃദയത്തില്‍ ഏറ്റെടുത്തു കഴിഞ്ഞു എത്ര സൂഷ്മതയോടെ ആണ് അദ്ദേഹം അത് പടിയത്ത് എന്നത് തന്നെ ആണ് അത് വൈറല്‍ ആയതിനു പിന്നിലെ രഹസ്യം .ഇവിടെ ഓര്‍ക്കേണ്ട മറ്റൊരുകാര്യം ഉണ്ട് അച്ഛന്റെ ദീര്‍ഘ നാളത്തെ സംഗീതസപര്യയുടെ ശക്തിയും സംഗീത പ്രതിഭയുടെ കൈയൊപ്പും വിശ്വാസത്തിന്റെ സുഗദ്ധവും ഉണ്ട്
സൈനികനായിരുന്ന ഇലഞ്ഞി മേച്ചേരി സേവിയര്‍ ലില്ലികുട്ടി ദമ്പതികളുടെ മകനായി 1980 ഫെബ്രുവരി യാണ് ഫാദര്‍ വില്‍സണ്‍ ജനിച്ചത് ചെറുപ്പത്തില്‍ അമ്മവീട്ടില്‍ നിന്നായിരുന്നു കുഞ്ഞു വില്‍സന്റെ പഠനം .പഠിച്ചു വലിയ മാര്‍ക്ക് വാങ്ങിയില്ലെങ്കിലും ദിവസവും അതിരാവിലെ പള്ളിയില്‍ പോകണം എന്ന് വല്യമ്മച്ചയ്ക്കു നിര്‍ബന്ധമായിരുന്നു. പ്രാര്‍ത്ഥനാ ഗീതങ്ങളാണ് കുഞ്ഞു വില്‍സന്റെ ഹൃദയത്തില്‍ സംഗീതത്തിന്റെ മുത്തുമാല കോര്‍ത്ത് നല്‍കിയത് .
വില്‍സണ്‍ അച്ഛന് തന്റെ സംഗീത പഠനം ആരംഭിക്കുന്നത് ബാംഗ്ലൂര്‍ സെമിനാരി പഠന കാലത്തു ആണ് ഇന്റര്‍ കോളേജ് മീറ്റുകളില്‍ കലാപ്രതിഭ ആയിരുന്ന ഫാദര്‍ വില്‍സണ്‍ തിരുവനതപുരം ശ്രീ സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ നിന്ന് സംഗീതത്തില്‍ ബിരുദാനന്ദ ബിരുദത്തില്‍ ഒന്നാം റാങ്കോടെയാണ് പാസായത്
ചലച്ചിത്ര പിന്നണിഗായകന്‍ നജീം അര്‍ഷാദായിരുന്നു രണ്ടാമതെത്തിയത്
MCBS സഭയുടെ മാഗസിനുകളുടെ ചുമതലയായിരുന്നു അച്ഛനായശേഷം ആദ്യമായി ഏറ്റെടുത്ത് നടത്തിയത് അതിനു ശേഷം സോബ്ബ് എന്ന അനാഥകുട്ടികളെ സൗജന്യമായി പഠിപ്പിക്കുന്ന പ്രസ്ഥാനത്തിന് രൂപം നല്കി ,നിരവധി കുട്ടികളക്ക് എന്നും കെടാവിളക്കായി അച്ഛന്റെ ഈ പ്രസ്ഥാനം ഇപ്പോള്‍ തിരുവന്തപുരത്തു പ്രവര്‍ത്തിക്കുന്നു അതിനു ശേഷം സംഗീത സംവിധയകാന്‍ ജെറി അമല്‍ദേവുമായ് കുറച്ചു പ്രൊജെക്ടുകള്‍ ചെയ്തു .ഇപ്പോള്‍ ബിഥോവന്റെ നാട്ടില്‍ ഓസ്ട്രിയയിലെ വിയന്ന യൂണിവേഴ്സിറ്റിയില്‍ സംഗീതത്തില്‍ ഉപരിപഠനം അതിനോടൊപ്പം അവിടെ ഒരു കൊച്ചു ദേവാലയത്തില്‍ കൊച്ചച്ചനായും സേവനം അനുഷ്ഠിക്കുന്നു
ഗ്രാമി അവാര്‍ഡ് ജേതാവ് മനോജ് ജോര്‍ജിനോടൊപ്പം ചേര്‍ന്ന സംഗീത പരിപാടികള്‍ , ഗായകന് ജി വേണുഗോപാലിനോടൊപ്പം UK യില്‍ നടക്കാനിരിക്കുന്ന വേണു ഗീതം മെഗാ ഷോ തുടങ്ങി സംഗീതലോകത്തു ഇപ്പോഴും സജീവമാണ് ഫാദര്‍ വില്‍സണ്‍
കലയിലൂടെ ലഭിക്കുന്ന നന്മ സമൂഹത്തിലെ നിരാലംബരിലേക്കു തിരികെ എത്തിക്കാനാണ് അച്ഛന്റെ ശ്രമം .അദ്ദേഹത്തിന്റെ സ്വരത്തില്‍ ആ കടമ ശ്രുതിചേര്‍ന്നു
NB .അച്ഛന്റെ പ്രോഗ്രാം വീഡിയോ ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്
വീഡിയോ വൈറൽ ആയതോടെ ഫാദർ വിൽസൺ മേച്ചേരിയെ FLOWERS TV ക്ഷണിച്ചു…
വീഡിയോ വൈറൽ ആയതോടെ ഫാദർ വിൽസൺ മേച്ചേരിയെ FLOWERS TV ക്ഷണിച്ചു ❤അദ്ദേഹത്തിൻറെ മനോഹരമായ ഗാനാലാപനം ആസ്വദിക്കാം.. ഒപ്പം നല്ലൊരു സന്ദേശവും ❤നല്ല ഗാനങ്ങൾ ലഭിക്കാൻ ഈ പേജ് ലൈക്ക് ചെയ്യണേ ❤Courtesy : Flowers TV ❤
Anup N Lalloo – The Singing Couple இடுகையிட்ட தேதி: சனி, 7 அக்டோபர், 2017
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല