സ്വന്തം ലേഖകന്‍: പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ വധിക്കാന്‍ ഗൂഡാലോചന നടത്തിയത് ഉസാമ ബിന്‍ ലാദനാണെന്ന വെളിപ്പെടുത്തലുമായി പാക് ചാരസംഘടന. ബേനസറീനെയും അന്നത്തെ പട്ടാളമേധാവി പര്‍വേസ് മുഷറഫിനെയും വധിക്കുന്നതിനു മേല്‍നോട്ടം വഹിക്കാന്‍ വേണ്ടിയാണു ബിന്‍ ലാദന് അഫ്ഗാനിസ്ഥാനിലേക്കു പ്രവര്‍ത്തനകേന്ദ്രം മാറ്റിയതെന്നാണു ബേനസീറിന്റെ പത്താം ചരമവാര്‍ഷികത്തില്‍ ഐഎസ്ഐ പുറത്തുവിട്ട വിവരം.
2007 ഡിസംബര്‍ 27നു റാവല്‍പിണ്ടിയിലെ തിരഞ്ഞെടുപ്പു റാലിയിലുണ്ടായ ആക്രമണത്തിലാണു ബേനസീര്‍ കൊല്ലപ്പെട്ടത്.ബേനസീര്‍ കൊല്ലപ്പെട്ടതിന്റെ പത്താം വാര്‍ഷികത്തിലാണു വെളിപ്പെടുത്തല്‍. ബേനസീര്‍ കൊല്ലപ്പെടുന്നതിനു മുന്‍പുതന്നെ ഈ വിവരങ്ങള്‍ പാക്ക് സര്‍ക്കാരിനു ലഭിച്ചിരുന്നു. 2007 ഡിസംബര്‍ ആദ്യം, പാക്ക് സൈന്യവും ഐഎസ്ഐയും മൂന്നു റിപ്പോര്‍ട്ടുകളിലായി ഈ വിവരങ്ങള്‍ ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചിരുന്നു.
ബിന്‍ ലാദന്റെ വീട്ടില്‍നിന്നു കണ്ടെടുത്ത കത്തുകളില്‍ നിന്നാണ് ഐഎസ്ഐയ്ക്കു വിവരം ലഭിച്ചത്. ആക്രമണം നടത്താനുള്ള സ്ഫോടക വസ്തുക്കള്‍ എത്തിച്ചതു ബിന്‍ ലാദന്റെ ദൂതനായിരുന്നുവെന്നാണ് വിവരം. ഇതിനിടെ, ഭരണകൂടത്തിലെ ചിലരും ബേനസീര്‍ വധത്തിനു കൂട്ടുനിന്നിട്ടുണ്ടാകാമെന്നു ബിബിസിക്കു നല്കിയ അഭിമുഖത്തില്‍ പര്‍വേസ് മുഷറഫ് സൂചിപ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല