സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ഏറ്റവും ബഹുമാനിക്കപ്പെടുന്ന വനിതയായി ഹില്ലരി ക്ലിന്റണ്‍, പുരുഷന്‍ ബറാക് ഒബാമ. വാര്‍ഷിക ഗാലപ് പോളില്‍ ഇരുവരും സ്ഥാനം നിലനിര്‍ത്തുകയായിരുന്നു. മുന്‍ സ്റ്റേറ്റ് സെക്രട്ടറിയായ ഹില്ലരി 16ഉം മുന്‍ പ്രസിഡന്റായ ഒബാമ പത്തും വര്‍ഷമായി സ്ഥാനം നിലനിര്‍ത്തുന്നു.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 17 ശതമാനത്തിന്റെ പിന്തുണ ഒബാമയ്ക്കു കിട്ടി. 14 ശതമാനവുമായി ഇപ്പോഴത്തെ പ്രസിഡന്റ് ട്രംപ് രണ്ടാം സ്ഥാനത്തെത്തി. ഫ്രാന്‍സിസ് മാര്‍പാപ്പയാണു മൂന്നാം സ്ഥാനത്ത്. അതേസമയം ഒബാമയോട് ആരാധനയുള്ളവരുടെ എണ്ണം ഈ വര്‍ഷം കുറഞ്ഞു.
പോയ വര്‍ഷം 22 ശതമാനം പേര്‍ ഒബാമയെ പിന്തുണച്ചിരുന്നു. ഒന്പതു ശതമാനം പേരാണ് ഇക്കുറി ഹില്ലരിയെ പിന്തുണച്ചത്. ഒബാമയുടെ ഭാര്യ മിഷേല്‍, ഓഫ്ര വിന്‍ഫ്രെ എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല