സെന്റ് തോമസ് കാത്തലിക് ഫോറം ശനിയാഴ്ച മാഞ്ചസ്റ്ററില്‍ നടത്തിയ ഉദ്ഘാടനവും ദേശീയ സമ്മേളനവും വന്‍ വിജയമായതില്‍ വിറളി പൂണ്ട മാധ്യമ ശകുനിമാര്‍ രംഗത്ത്.യു കെ മലയാളികളെ തെറ്റിദ്ധരിപ്പിക്കാനും തമ്മിലടിപ്പിക്കാനും സംഘടിത ശ്രമം നടത്തുന്ന ഇക്കൂട്ടരുടെ ഏകലക്ഷ്യം മാധ്യമ കുപ്രസിദ്ധിയായാണ്.യു കെ മലയാളികളെ വ്യക്തിഹത്യ നടത്തുന്നതില്‍ മുന്നില്‍ നില്ക്കുന്ന ന്യൂകാസില്‍ നിവാസിയായ ഒരു പത്രപ്രവര്‍ത്തകനാണ് ഈ നീക്കങ്ങള്‍ക്കു പിന്നില്‍.
വിവാദങ്ങള്‍ മാത്രം ഉണ്ടാക്കി കുപ്രസിദ്ധിയാര്‍ജിച്ച കോട്ടയം സ്വദേശിയായ ഒരു പത്രപ്രവര്‍ത്തകന്റെ ബിനാമിയായാണ് ഇയാള്‍ കഴിഞ്ഞ കുറെ നാളായി യു കെയിലെ മലയാളി സമൂഹത്തെ പറ്റിക്കുന്നത്.ന്യൂകാസിലില്‍ ഇയാള്‍ നടത്തുന്ന കുതന്ത്രങ്ങളില്‍ പൊറുതി മുട്ടിയ തദ്ദേശീയരായ മലയാളികള്‍ ഇയാളെ അവിടുത്തെ ഒരു പരിപാടികളിലും അടുപ്പിക്കാറില്ല.നില്‍ക്കക്കള്ളിയില്ലാതെ ഇയാള്‍ ന്യൂകാസില്‍ വിടുകയാണെന്നും സൂചനകളുണ്ട്.
അഭിവന്ദ്യ പിതാക്കന്മാരുടെയും നേതാക്കന്മാരുടെയും പ്രസ്താവനകള്‍ വളച്ചൊടിക്കാനും ഇല്ലാത്തത് എഴുതാനും കുപ്രസിദ്ധിയാര്‍ജിച്ച വ്യക്തിയാണ് ഇയാള്‍.ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് റോഷി അഗസ്റ്റിന് എം എല്‍ എ ഒരു സമുദായത്തെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ച് ഇയാള്‍ പ്രസിദ്ധീകരിച്ചത് വന്‍ വിവാദമായിരുന്നു.കഴിഞ്ഞ വര്‍ഷം ലെസ്റ്ററില്‍ ഒരു യുവതി മരണമടഞ്ഞതു സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ആ കുടുംബത്തെ മുഴുവനും കരിവാരിത്തേക്കാന്‍ മുന്‍കൈയെടുക്കുകയും ചെയ്ത ഇയാള്‍ക്കെതിരെ വളരെ രൂക്ഷമായ ഭാഷയിലാണ് യുവതിയുടെ ഒരു കുടുംബാംഗം അടുത്ത ദിവസം പ്രതികരിച്ചത്.
പലവിധ കുതന്ത്രങ്ങള്‍ പയറ്റി യു കെ മലയാളികളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുകയും അവ മറ്റു മാര്ക്കെറ്റിനഗ് ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുകയും ചെയ്യുകയാണ് ഇയാള്‍ ചെയ്യുന്ന മറ്റൊരു തട്ടിപ്പ്.യു കെ മലയാളികളുടെ അരമന രഹസ്യങ്ങള്‍ മസാലക്കഥകള്‍ ആയി അശ്ലീല പുസ്തകത്തിലെ കഥകള്‍ കൂട്ടിച്ചേര്‍ത്തു പ്രസിദ്ധീകരിക്കുന്നത് ഇയാളുടെ സ്ഥിരം ഹോബിയാണ്.ഇക്കഴിഞ്ഞ വര്‍ഷം ഇയാള്‍ പ്രസിദ്ധീകരിച്ച യു കെ മലയാളികളെ സംബന്ധിക്കുന്ന മസാലക്കഥകള്‍ കേരളത്തിലെ ഒരു ” മ ” പത്രത്തിന് വില്‍ക്കുകയും ചെയ്തിരുന്നു.യു കെയിലെ മാധ്യമ രംഗത്തെ നപുംസകം എന്നാണ് അടുത്തിടെ ഒരു യു കെ മലയാളി ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.
കണ്ടിട്ടും കൊണ്ടിട്ടും നന്നാവാത്ത ഇയാള്‍ സഭാ വിശ്വാസികളെയും വൈദികരെയും തെറ്റിദ്ധരിപ്പിക്കാനും സമുദായങ്ങളെ തമ്മിലടിപ്പിക്കാനുമുള്ള ഗൂഡ തന്ത്രമാണ് ഇപ്പോള്‍ പയറ്റുന്നത്.കാഞ്ഞിരപ്പള്ളി പിതാവ് മാര്‍ മാത്യൂ അറയ്ക്കല്‍ അടുത്ത കാലത്ത് ലണ്ടനില്‍ നടത്തിയ ഒരു പ്രസ്താവന ഇയാള്‍ വളച്ചൊടിച്ച് പ്രസിദ്ധീകരിച്ചത് വിവാദമായിരുന്നു.എന്നാല്‍ ഇയാള്‍ നല്കിയ വാര്‍ത്തയ്ക്ക് വിരുദ്ധമായി സീറോ മലബാര്‍ സഭയിലെ മൂന്നു ബിഷപ്പുമാര്‍ കാത്തലിക് ഫോറത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു.ഇതില്‍ വിറളി പൂണ്ട ഇയാള്‍ ഇപ്പോള്‍ ആലപ്പാട്ട് പിതാവിന്റെ വാക്കുകള്‍ വളച്ചൊടിച്ച് പുത്തന്‍ കുതന്ത്രങ്ങളുമായി ഇറങ്ങിയിരിക്കുകയാണ്.ഇത്തരം മാധ്യമ തട്ടിപ്പുകരെയും ഇവരെ ബിനാമികളാക്കി പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശകുനിമാരെയും നിലയ്ക്കു നിര്‍ത്തണമെന്നും ബഹിഷ്ക്കരിക്കണമെന്നുമുള്ള ആവശ്യം യു കെ മലയാളികള്‍ക്കിടയില്‍ ശക്തമാവുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല