സ്വന്തം ലേഖകന്‍: ഭീകര സംഘടനകള്‍ക്കെതിരെ നടപടി പേരിനു മാത്രം; പാകിതാനെതിരെ കടുത്ത നടപടികള്‍ക്ക് അമേരിക്ക. പാക്കിസ്ഥാനു നല്കുന്ന 25.5 കോടി ഡോളറിന്റെ (1645 കോടിയോളം രൂപ) സഹായം തടഞ്ഞുവയ്ക്കാന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി ‘ദ് ന്യൂയോര്‍ക്ക് ടൈംസാ’ണ് റിപ്പോര്‍ട്ട് ചെയ്തത്.
ഭീകര സംഘടനകള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുന്നതില്‍ പാക്കിസ്ഥാന് നിഷ്ക്രിയത്വം കാട്ടുന്നതിലുള്ള അതൃപ്തി അറിയിക്കുന്നതിനാണ് നടപടിയെന്നാണ് സൂചന. പാക്കിസ്ഥാനെതിരെ ഏതുവിധത്തിലുള്ള നടപടി സ്വീകരിക്കണമെന്ന കാര്യം തീരുമാനിക്കാന്‍ മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥര്‍ ഈ മാസമാദ്യം കൂടിക്കാഴ്ച നടത്തിയതായും ‘ദ് ന്യൂയോര്‍ക്ക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.
ട്രംപ് അധികാരമേറ്റശേഷം പാക്കിസ്ഥാനുമായുള്ള യുഎസിന്റെ ബന്ധത്തില്‍ കാര്യമായ വിള്ളല്‍ സംഭവിച്ചിരുന്നു. ഈ വിള്ളല്‍ കൂടുതല്‍ വലുതാകുന്നതിന്റെ അടയാളമായാണ് യുഎസിന്റെ പുതിയ നീക്കം വ്യാഖ്യാനിക്കപ്പെടുന്നത്. 2002നു ശേഷം 3300 കോടി ഡോളറിന്റെ (2,12,850 കോടിയോളം രൂപ) സഹായം യുഎസ് പാക്കിസ്ഥാന് നല്‍കിയിട്ടുണ്ട്. ഇത് നിര്‍ത്തലാക്കുന്നത് പാക്കിസ്ഥാന് കനത്ത തിരിച്ചടിയാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല