സ്വന്തം ലേഖകന്‍: തീവ്രവാദികള്‍ക്ക് വഴിവിട്ട സഹായം, പാകിസ്താനുള്ള സൈനിക സഹായം അമേരിക്ക നിര്‍ത്തലാക്കി. പാകിസ്താന് തീവ്രവാദികളെ സഹായിക്കുന്നുവെന്ന് ആരോപിച്ചാണ് പാകിസ്താനുള്ള സൈനിക സഹായം അമേരിക്ക നിര്‍ത്തലാക്കിയത്.
25.5 കോടി ഡോളറിന്റെ സഹായമാണ് യു.എസ് നിര്‍ത്തലാക്കിയത്. പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ യു.എസ് 33 മില്യണ്‍ ഡോളറിന്റെ സഹായമാണ് പാകിസ്താന് നല്‍കിയത്. എന്നിട്ടും പാകിസ്താന് കളവ് പറയുകയാണ്.
അവര്‍ തീവ്രവാദികളെ സഹായിക്കുകയാണെന്നും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. അമേരിക്കയുടെ പുതിയ അഫ്ഗാന് നയവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നേരത്തെ വഷളായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല